തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...

തെരച്ചിലിനൊടുവിൽ.....ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽ പൊലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നാർക്കോട്ടിക് സെൽ എഎസ്‌ഐ ആലപ്പുഴ സ്വദേശി ശാന്തകുമാറാണ് (51) മരിച്ചത്.
മാരാരിക്കുളം പൊള്ളേത്തൈ സ്വദേശിയാണ്. ഗുരുവായൂർ കിഴക്കേനടയിലെ ഒരു സ്വകാര്യ ലോഡ്‌ജ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരം മുതൽ ശാന്തകുമാറിനെ കാണാതായതായി കുടുംബാംഗങ്ങൾ പരാതി നൽകിയതിനെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് ഇന്നലെ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. തെരച്ചിലിനൊടുവിൽ വൈകുന്നേരം നാലുമണിയോടെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യൂണിഫോം മുറിയിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു. വീട് നിർമാണവുമായി ബന്ധപ്പെട്ട് ശാന്തകുമാറിന് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നാണ് സൂചനയുള്ളത്.
https://www.facebook.com/Malayalivartha



























