Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ

13 JUNE 2026 04:28 AM IST
മലയാളി വാര്‍ത്ത

കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്ന എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു. പസഫിക് സമുദ്രത്തിലെ ജലത്തിന്റെ ഉപരിതല താപനില അസാധാരണമായി ഉയർന്നതാണ് ഈ പ്രതിഭാസത്തിന് കാരണം.

നിലവിൽ ഭൂമധ്യരേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ കടുപ്പമേറിയതാണെന്നും , വരാനിരിക്കുന്ന തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ഇത് കൂടുതൽ തീവ്രമാകാൻ സാധ്യത അറിയിപ്പുണ്ട്. സമുദ്രോപരിതലത്തിലെ ഈ താപവർധനവിനോട് അന്തരീക്ഷം ഇതിനകം തന്നെ പ്രതികരിച്ചു തുടങ്ങി.

സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ പൂർണ്ണമായും എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നു. ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽ നിനോ പരിധിയെ മറികടന്നു കഴിഞ്ഞു.

കാലവർഷ സീസണിൽ മിതമായതോ ശക്തമായതോയായ എൽ നിനോക്ക് സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെ ന്യൂട്രൽ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം (MMCFS) സൂചിപ്പിക്കുന്നു.
അതേസമയം കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ ലഭിക്കേണ്ട സാധാരണ മഴയുടെ അളവ് ഗണ്യമായി കുറയാൻ എൽ നിനോ കാരണമാകുന്നു. കൃത്യസമയത്ത് മഴ ലഭിക്കാത്തത് രാജ്യത്തെ കാർഷിക മേഖലയെയും ജലലഭ്യതയെയും ഭക്ഷ്യവിലയെയും ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരു സ്വപ്നം കണ്ട കേരളമാണ് ഈ സർക്കാരിന്റെയും മനസിലുള്ളത്.... ശിവഗിരിയെ അന്താരാഷ്ട്ര നിലവാരമുള്ള തീർത്ഥാടന കേന്ദ്രമാക്കി മാറ്റാൻ എല്ലാവിധ സഹായവും സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്ന് മുഖ്യമന്ത്രി  (20 minutes ago)

  ഫിഫ ലോകകപ്പ് .... ഇരു ടീമുകളും വാശിയോടെ... ഒടുവിൽ ബോസ്നിയയ്‌ക്കെതിരെ ആതിഥേയരായ കാനഡയ്ക്ക് ആശ്വാസ സമനില  (36 minutes ago)

  മുൻ ബ്രസീൽ ഫുട്‌ബോൾ താരം ബ്രിട്ടോ അന്തരിച്ചു...  (37 minutes ago)

തെരച്ചിലിനൊടുവിൽ..... ആലപ്പുഴയിൽ നിന്നും കാണാതായ പൊലീസുദ്യോഗസ്ഥൻ മരിച്ച നിലയിൽ...  (1 hour ago)

ഏഴ് വിഭാ​ഗം ബസുകളിൽ സ്ത്രീകൾക്ക് ഇനി സൗജന്യ യാത്ര... ബസുകളുടെ പട്ടിക പുറത്തിറക്കി കെഎസ്ആർടിസി ...  (1 hour ago)

പസഫിക് സമുദ്രത്തിൽ എൽ നിനോ പ്രതിഭാസം ഔദ്യോഗികമായി സ്ഥിരീകരിച്ചു.... ഇന്ത്യൻ ഓഷ്യൻ ഡൈപോൾ ന്യൂട്രലിൽ  (1 hour ago)

ഇഷ്ട വിഷയം പഠിക്കാന്‍ അനുവദിക്കാത്തതിന് പിതാവിനെയും സഹോദരിയെയും കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി  (5 hours ago)

ഭാര്യയെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍  (5 hours ago)

കേരളത്തില്‍ ഭരണം മാറി, പക്ഷെ മറ്റൊന്നും മാറിയിട്ടില്ല: ബിജെപി കൗണ്‍സിലര്‍ ആര്‍.സുഗതനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരിച്ച് ആര്‍.ശ്രീലേഖ  (6 hours ago)

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് സഞ്ചരിച്ച ട്രെയിനിനുനേരെ കല്ലേറ്  (6 hours ago)

പാലക്കാട് എംഎല്‍എ ഓഫിസ് ഉദ്ഘാടനത്തില്‍ രമേഷ് പിഷാരടിയും കുടുംബവും  (7 hours ago)

ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മോഷണം നടത്തിയ സ്ത്രീ പിടിയില്‍  (7 hours ago)

സംഘടനയുടെ ബൈലോയിലെ ഏതെല്ലാം വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് വ്യക്തമാക്കണം; കാരണം കാണിക്കല്‍ നോട്ടീസിനു രാത്രി തന്നെ മറുപടിയുമായി നടി  (7 hours ago)

സലീമിന്റെ മരണാനന്തര ചടങ്ങില്‍ തിക്കും തിരക്കുമുണ്ടാക്കിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെ ആലപ്പി അഷ്‌റഫ്  (7 hours ago)

ബെംഗളൂരുവില്‍ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ കൂട്ടുനിന്ന് അമ്മ  (9 hours ago)

Malayali Vartha Recommends