Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനും അമേരിക്കയും തമ്മിലുള്ള വ്യോമാക്രമണം..രുരാജ്യങ്ങളും പരസ്പരം മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി..കുവൈറ്റ് സൈനികര്‍ക്ക് പരിക്കേറ്റു...


കിളിമാനൂരിലെ സിനിമ സ്റ്റെല്‍ തട്ടിക്കൊണ്ടുപോകല്‍.. പ്രതികള്‍ക്കായി തിരച്ചില്‍.. മകളെ വിവാഹം കഴിച്ചു കൊടുക്കാത്തത്തിലെ പക..ഒരു മുറിയിൽ ഗ്ലാസുകൾ കൊണ്ട് സൗണ്ട് പ്രൂഫ് സംവിധാനവും ഒരുക്കി..


മാസപ്പടി കോടികള്‍ അപ്പാടെ കണ്ടുകെട്ടാന്‍ ഇഡി..കോടിക്കണക്കിന് രൂപ വീണാ വിജയന്‍ പല വഴി ചെലവഴിച്ചതായും ഇതൊക്കെ ഏതു വഴി വന്നതാണെന്നും ഇഡി തെളിവടക്കം കണ്ടെത്തി..


ആലപ്പുഴ രക്ഷാപ്രവർത്തനം.. എം. ആർ അജിത് കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ കഴിയാതെ സർക്കാർ തലപുകയ്ക്കുന്നു... കോടതിയിൽ തിരിച്ചടിയുണ്ടാകുമെന്ന് ഡിജിപിക്ക് നിയമോപദേശം..


മുൻകരുതലോടെ വി ഡി സതീശൻ..കെഎസ്യുവിനെ പുകഴ്ത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍..അലോഷ്യസിന് വേണ്ടി കെ സി.. പോസ്റ്റ് യുദ്ധവുമായി കെ എസ് യു..

അയ്യപ്പനെ തൊട്ട് 100-ാം ദിവസം രക്തം ഛർദിച്ച് മുരാരി ബാബു മരിച്ചു...!ക്യാൻസർ 4-ാം സ്റ്റേജിൽ 'എല്ലാം അയ്യപ്പന്‍ തന്ന ശിക്ഷ' സാറേ..!

13 JUNE 2026 09:07 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലെ തിരുവാഭരണ-സ്വര്‍ണ്ണക്കവര്‍ച്ചാ വിവാദങ്ങളില്‍ പ്രതിക്കൂട്ടിലായ മുന്‍ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബി. മുരാരി ബാബു (61) അന്തരിച്ചത് ക്യാന്‍സര്‍ രോഗ ബാധയില്‍. കൊച്ചി അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കേസില്‍ പെടുന്നതുവരെ അതീവ ആരോഗ്യവാനായിരുന്ന ഇദ്ദേഹത്തെ ജയില്‍വാസത്തിന് ശേഷമാണ് മാരകമായ രോഗം വിഴുങ്ങിയത്. ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും കട്ടിളപ്പാളിയിലും പതിപ്പിച്ചിരുന്ന സ്വര്‍ണ്ണപ്പാളികള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ മുരാരി ബാബു തൊണ്ണൂറ് ദിവസത്തോളം ജയിലിലായിരുന്നു. നിശ്ചിത സമയത്തിനകം അന്വേഷണസംഘം കുറ്റപത്രം നല്‍കാതിരുന്നതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ വേട്ടയാടാന്‍ തുടങ്ങി. ആദ്യമെല്ലാം വെറും ഗ്യാസിന്റെ പ്രശ്‌നമാണെന്ന് കരുതി അവഗണിച്ചെങ്കിലും ശരീരം അതിവേഗം മെലിഞ്ഞുണങ്ങാന്‍ തുടങ്ങി.

 

ജാമ്യവ്യവസ്ഥകളുടെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി ഇദ്ദേഹം ഒപ്പിടുമായിരുന്നു. ഓരോ തവണ വരുമ്പോഴും കോലം കെട്ടുപോകുന്ന മുരാരി ബാബുവിനോട് പൊലീസുകാര്‍ തന്നെ കാര്യങ്ങള്‍ തിരക്കി. അപ്പോഴെല്ലാം ദഹനക്കേടിന്റെ പ്രശ്‌നമാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയ ഇദ്ദേഹം, ഒടുവിലത്തെ തവണ ഒപ്പിടാന്‍ എത്തിയപ്പോള്‍ നടത്തിയ വെളിപ്പെടുത്തല്‍ കേട്ട് സ്റ്റേഷനിലുള്ളവര്‍ ഒന്നടങ്കം ഞെട്ടി. തനിക്ക് അര്‍ബുദമാണെന്നും രോഗം അതിന്റെ അവസാന ഘട്ടമായ നാലാം സ്റ്റേജില്‍ എത്തിക്കഴിഞ്ഞെന്നുമായിരുന്നു ഇറ്റലിലായ ശബ്ദത്തോടെയുള്ള ആ പ്രതികരണം. 'എല്ലാം അയ്യപ്പന്‍ നേരിട്ട് നല്‍കിയ ശിക്ഷയാണ്, ഞാനൊന്നും അറിഞ്ഞില്ല' എന്ന് വികാരാധീനനായി പറഞ്ഞുകൊണ്ടാണ് ഇദ്ദേഹം മടങ്ങിയത്. രോഗം തിരിച്ചറിഞ്ഞയുടന്‍ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റുകയും അടിയന്തര ശസ്ത്രക്രിയ നിശ്ചയിക്കുകയും ചെയ്‌തെങ്കിലും അതിന് മുന്‍പേ മരണം ഇദ്ദേഹത്തെ കൊണ്ടുപോയി. സ്വര്‍ണ്ണക്കൊള്ളയിലെ മുഖ്യസൂത്രധാരന്‍ വിടവാങ്ങിയെങ്കിലും കേസിലെ കുറ്റപത്ര സമര്‍പ്പണം അവസാന ഘട്ടത്തിലായതിനാല്‍ പ്രതിയുടെ വിയോഗം തുടര്‍നടപടികളെ ഒട്ടും ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു; മമ്മൂട്ടി മികച്ച നടന്‍  (1 hour ago)

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്ക് നിരാശ  (1 hour ago)

പിണറായി വിജയന്റെ വീടിന് മുന്നിലെ സുരക്ഷക്കായി നിര്‍ത്തിയ പൊലീസ് ജീപ്പ് മാറ്റുന്ന കാര്യം സുരക്ഷാ കമ്മിറ്റി പരിശോധിച്ച് തീരുമാനിക്കും  (1 hour ago)

ഇത് മമ്മൂട്ടി യുഗം..! ബ്രമാണ്ട തിളക്കം...!  (1 hour ago)

എങ്കിൽ വിവാഹം ചെയ്യേണ്ടെന്ന് കത്രീന; വിവാഹ ശേഷം ജീവിതത്തിൽ സംഭവിച്ചത്; തുറന്നുപറഞ്ഞ് വിക്കി കൗശൽ!!!  (3 hours ago)

' ജനനായകന്‍ ' മൂവി സോംഗ് 'അടിയേ എന്‍പൊന്‍തേനേ' പുറത്തിറങ്ങി  (3 hours ago)

മെഡിക്കല്‍ റെപ്രസെന്റേറ്റീവുമാരുടെ ജോലി സമ്മര്‍ദ്ദം കുറയ്ക്കണമെന്ന് ആരോഗ്യമന്ത്രി  (4 hours ago)

ചര്‍മ്മം ദാനം ചെയ്ത ആഷിഖ് വിജയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വീണ ജോര്‍ജ്  (4 hours ago)

' ബെത് ലഹേം കുടുംബ യൂണിറ്റ് ' ആഗസ്റ്റ് 21ന് തിയേറ്ററുകളില്‍  (4 hours ago)

കുവൈറ്റ് വ്യോമപാത താല്‍ക്കാലികമായി അടച്ചു  (4 hours ago)

US IRAN തുടര്‍ച്ചയായ ഏഴാം രാത്രിയും യു.എസ്. ആക്രമണം  (5 hours ago)

Kilimanur മാസങ്ങൾ‍ നീണ്ട ഗൂഢാലോചന  (5 hours ago)

VEENA VIJAYAN ഇഡി തെളിവടക്കം കണ്ടെത്തിയിരിക്കുന്നു  (5 hours ago)

M R Ajith kumar സർക്കാർ തലപുകയ്ക്കുന്നു.  (6 hours ago)

V D SATHEESHAN അലോഷ്യസിന് സീറ്റ് കിട്ടാത്ത വിഷമം..  (6 hours ago)

Malayali Vartha Recommends