കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്

നടൻ സലിം കുമാറിന്‍റെ മരണാനന്തര ചടങ്ങുകൾക്കെത്തിയ റിനി പലരെയും നോക്കി ചിരിക്കുന്ന വിഡിയോ വൈറലായിരുന്നു. അത്തരമൊരു ചടങ്ങിലെത്തി റിനി ചിരിക്കുന്നതിനെ പലരും വിമർശിച്ചിരുന്നു. ഈ വിഷയം ചർച്ചയായ സാഹചര്യത്തിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള റിനിയുടെ പ്രതികരണം വന്നിരിക്കുകയാണ് . റിനിയുടെ വാക്കുകൾ ഇങ്ങനെ;-
ഞാൻ വളരെ ചെറുപ്പം മുതൽ ശ്രദ്ധിച്ചിരിക്കുന്ന ഒരു കാര്യമാണ്...വളരെ ചെറിയ, ആർക്കും ഉപദ്രവകരം അല്ലാത്ത കാര്യങ്ങൾ പോലും ചിലർക്ക് വലിയ പ്രശ്നം ആണ്...മഹാ അപരാധം ആണ്...
ഉദാഹരണത്തിന് കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ... എന്നാൽ ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ... കൂടെ നിന്ന് സെൽഫി എടുക്കൽ, റീൽസ് എടുക്കൽ അങ്ങനെ പലതും കാണാം...നാടകമേ ഉലകം..
https://www.facebook.com/Malayalivartha



























