ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അന്തരിച്ചു...

ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു (54) അന്തരിച്ചു. അർബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം സംഭവിച്ചത്. മൂന്ന് മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
മാസങ്ങൾക്ക് മുൻപാണ് കേസിൽ അദ്ദേഹം ജാമ്യത്തിലിറങ്ങിയത്.
ദ്വാരപാലക ശിൽപ്പ പാളി കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു. കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യത്തെ പ്രതിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസങ്ങൾക്ക് ശേഷമാണ് മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ശബരിമല സ്വർണക്കൊള്ള നടക്കുന്ന സമയത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. കേസുമായി ബന്ധപ്പെട്ടുണ്ടായ ആദ്യത്തെ പ്രധാന അറസ്റ്റുകളിലൊന്ന് മുരാരി ബാബുവിന്റേതായിരുന്നു. കുറ്റപത്രം സമർപ്പിക്കാത്തതിനെ തുടർന്ന് ആദ്യം ജാമ്യം ലഭിച്ചതും ഇദ്ദേഹത്തിനാണ്.
"
ദേവസ്വം ബോർഡ് ജീവനക്കാരനാകുന്നതിന് മുൻപ് കേരള പൊലീസിൽ ആയിരുന്നു. ഇത് രാജി വച്ചാണ് ദേവസ്വം ബോർഡിലെത്തിയത്. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കുന്നതാണ്.
https://www.facebook.com/Malayalivartha



























