പ്രസവം നിര്‍ത്തിയ യുവതി വീണ്ടും പ്രസവിച്ചു; ഡോക്‌ടര്‍ക്ക് 1,05,000 രൂപ പിഴ

അഞ്ച് വര്‍ഷത്തിനുമുമ്പ് പ്രസവം നിര്‍ത്തിയ യുവതി വീണ്ടും ഗര്‍ഭിണിയായി. ഈ കേസുമായി ബന്ധപ്പെട്ട് യുവതിക്ക് ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും 5,000 രൂപ കോടതി ചെലവിനും മലപ്പുറം ജില്ലാ ഉപഭോക്തൃ കോടതി ജഡ്‌ജി ഉത്തരവിട്ടു.
ഏടക്കര പൂവ്വത്തികുന്ന് മങ്ങാട്ടുചാലി റഹിയാനത്ത് എന്ന യുവതിയുടെ പരാതിയിന്മേലാണ് ഈ ഉത്തരവ്. മഞ്ചേരി പ്രശാന്തി ആശുപത്രിയിലെ ഡോ.ജസ്സിജോയി ,ആശുപത്രി എം.ഡി എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. 2005 മെയ് 9 ന് ഡോക്‌ടറെ കണ്ടപ്പോള്‍ അനാരോഗ്യം കാരണം അബോര്‍ഷന്‍ നടത്തണമെന്നും ഇനിയും ഗര്‍ഭം ധരിക്കുന്നത് അപകടകരമായതിനാല്‍ പ്രസവം നിര്‍ത്താനുള്ള ശസ്‌ത്രക്രിയ നടത്തണമെന്നും ഡോക്‌ടര്‍ ഉപദേശിച്ചതായും അതേ തുടര്‍ന്ന് ശസ്‌ത്രക്രിയ നടത്തിയതായും യുവതി പരാതിയില്‍ പറയുന്നു. എന്നാല്‍ 2011 ല്‍ വീണ്ടും ഗര്‍ഭിണിയാകുകയും 2012 ല്‍ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവിക്കുകയും ചെയ്‌തു. യുവതിയുടെ പരാതിയില്‍ ഡോക്‌ടറുടെ അനാസ്ഥയും അശ്രദ്ധയുമാണ് ശസ്‌ത്രക്രിയ വിജയിക്കാത്തതെന്നും പറയുന്നുണ്ട്.
വന്ധ്യംകരണ ശസ്‌ത്രക്രിയ പലപ്പോഴും പരാജയമാകാറുണ്ടെന്ന് കോടതിക്കു മുമ്പാകെ ഡോക്‌ടര്‍ വാദിച്ചു. ശസ്‌ത്രകിയയ്‌ക്ക് മുമ്പ് സമ്മതപത്രത്തില്‍ യുവതി ഒപ്പിടുകയും ചെയ്‌തിരുന്നു. കൂടാതെ പരാതിക്കാരി വളരെയധികം നിര്‍ബന്ധിച്ചപ്പോഴാണ് ഡോക്‌ടര്‍ ശസ്‌ത്രക്രിയ ചെയ്‌തതെന്ന് വാദിച്ചെങ്കിലും കോടതി ഇതൊന്നും അംഗീകരിച്ചില്ല. നഷ്‌ടപരിഹാര തുകയായ 1,05,000 രൂപ പരാതിക്കാരിക്ക് ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്ന് കോടതി വിധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















