Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എതിരാളികള്‍ ഒന്നിക്കുന്നു; സിബിഐ അന്വേഷണത്തിന് സാധ്യത; വിവാദങ്ങള്‍ കത്തി നില്‍ക്കേ സുനന്ദ പുഷ്‌കറുടെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത് ആരാണ്?

11 OCTOBER 2014 09:28 AM IST
മലയാളി വാര്‍ത്ത.

കാര്യങ്ങളെല്ലാം ശശി തരൂരിന് എതിരാകുകയാണ്. സുനന്ദ പുഷ്‌കറുടെ മരണവും അതുണ്ടാക്കിയ വിവാദങ്ങളില്‍ നിന്നും ശശി തരൂര്‍ ഉയര്‍ത്തെഴുന്നേറ്റത് വളരെ പെട്ടെന്നായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ തോല്‍ക്കുമെന്ന് കോണ്‍ഗ്രസുകാര്‍ പോലും പ്രവചിച്ചിട്ടും അതിനെയെല്ലാം അതിജീവിച്ച് തരൂര്‍ വിജയിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോഡിയെ തരൂര്‍ വെല്ലുവിളിച്ചെങ്കിലും തെരഞ്ഞെടുപ്പിന് ശേഷം നിലപാടില്‍ മാറ്റം വരുത്തുകയായിരുന്നു. മോഡിയും തരൂരിനെതിരെ പക മനസില്‍ വച്ചില്ല. പകരം ശുചിത്വ ഭാരതത്തിനായി തരൂരിനെ മോഡി തെരഞ്ഞെടുക്കുകയും  ചെയ്തു.

ഇത് വലിയൊരു അഭിമാനമായി കണ്ട തരൂര്‍ മോഡിയെ പുകഴ്ത്തി. അതോടെ അടക്കി വച്ചിരുന്ന വികാരങ്ങള്‍ പുറത്തെടുത്ത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തരൂരിനെതിരെ ആഞ്ഞടിക്കുകയായിരുന്നു. സാധാരണ കോണ്‍ഗ്രസുകാര്‍ മുതല്‍ കെപിസിസി പ്രസിഡന്റ് വരെ തരൂരിനെതിരെ പ്രതികരിച്ചു. തരൂരിനെ രാഷ്ട്രീയമായി തകര്‍ക്കാനുള്ള ഗൂഢ ശ്രമങ്ങളും ഇതോടൊപ്പം അരങ്ങേറി. അങ്ങനെ എല്ലാം കെട്ടടങ്ങിയെന്ന് വിചാരിച്ചിരുന്ന കാര്യങ്ങള്‍ ഒന്നൊന്നായി തരൂരിനെതിരെ തിരിയുകയാണ്.
സുനന്ദ പുഷ്‌കര്‍ മരിക്കുന്ന സമയത്ത് കോണ്‍ഗ്രസ് ആയിരുന്നു കേന്ദ്രം ഭരിച്ചിരുന്നത്. ആ സമയത്ത് കേന്ദ്രമന്ത്രിയായിരുന്നു തരൂര്‍. സുനന്ദയുടെ മരണം അസ്വഭാവികമായ ആത്മഹത്യയെന്ന പ്രചരണം വന്നപ്പോള്‍ തന്നെ ശശി തരൂരിന്റെ മന്ത്രി സ്ഥാനം തെറിക്കുമെന്ന് കരുതിയതാണ്. എന്നാല്‍ ഹൈക്കമാന്‍ഡിന് വേണ്ടപ്പെട്ടവനായ ശശി തരൂരിനെ എല്ലാവരും കൂടി സംരക്ഷിച്ചു.
അങ്ങനെ കാലം കടന്നു പോയി. ഭരണത്തില്‍ ബിജെപിയായി. തുടര്‍ന്ന് ശശി തരൂരിന്റെ ചില അഭിപ്രായ പ്രകടനങ്ങള്‍ മോഡി സ്തുതിയായി വന്നത് സ്വാഭാവികം. അതോടെ തരൂര്‍ ബിജെപി ക്യാമ്പിലേക്ക് പോകുന്നു എന്ന പ്രചാരണം സുഹൃത്തുക്കളായ എതിരാളികള്‍ ശക്തമാക്കി. 
രാഹുലിന്റെ ഏറ്റവും വലിയ ശത്രുവായ മോഡിയെ, സുഹൃത്തായ തരൂര്‍ സ്തുതിച്ചത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഉയര്‍ത്തിക്കാട്ടി. അതോടെ ഭരണത്തിലായിരുന്നപ്പോള്‍ തന്നെ ശശി തരൂരിനെ നശിപ്പിക്കാനായി , കരുതി വച്ച വജ്രായുധങ്ങള്‍ പൊടിതട്ടിയെടുത്തു.

അങ്ങനെ അന്നൊന്നും പുറത്തു വിടാതിരുന്ന സുനന്ദയുടെ പോസ്റ്റ് മോര്‍ട്ടത്തിന്റെ ഫോട്ടോയും ദൃശ്യങ്ങളും അവര്‍ പുറത്തു വിട്ടു. വിഷം ഉള്ളില്‍ ചെല്ലുന്നതിന് മുമ്പ് ബലപ്രയോഗം നടത്തിയിരുന്നു എന്ന് വെളിവാക്കുന്ന ശരീരത്തിലെ പരിക്കുകളുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ബലപ്രയോഗം നടന്നതിനെത്തുടര്‍ന്ന്‌ കൈത്തണ്ടയിലും കീഴ്‌ത്താടിയിലുമുണ്ടായ പരുക്കുകള്‍ ദൃശ്യങ്ങളില്‍ വ്യക്‌തം. സുനന്ദയെ ബലമായി പിടിച്ചു വിഷം കുത്തിവച്ചതാകാമെന്ന സൂചന നല്‍കുന്നതാണിവ. 37 ചിത്രങ്ങളും 28 വീഡിയോ ക്ലിപ്പുകളുമാണ്‌ പുറത്തു വന്നത്‌. മൃതദേഹത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും പോസ്‌റ്റ്‌മോര്‍ട്ടത്തിന്റെ ദൃശ്യങ്ങളുമാണിത്‌. സുനന്ദയുടെ മുഖം വലിഞ്ഞു മുറുകിയ നിലയിലാണ്‌. വലതുകൈത്തണ്ടയിലും ഇടതു താടിയിലുമാണു ബലപ്രയോഗം നടന്നതിന്റെ സൂചനയുള്ളത്‌.
ഇങ്ങനെ സുനന്ദ പുഷ്‌കറുടെ മരണം സിബിഐ ഏറ്റെടുക്കാനുള്ള എല്ലാ സാഹചര്യങ്ങളും എതിരാളികള്‍ ഒരുക്കി കഴിഞ്ഞു. എന്തായാലും ഇപ്പോള്‍ തരൂരിന്റെ ശത്രുക്കള്‍ ബി.ജെ.പി.ക്കാരോ മോഡിയോ അല്ല. പിന്നെയാരാണെന്ന് പകല്‍ പോലെ വ്യക്തം?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 minutes ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (11 minutes ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (39 minutes ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (54 minutes ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (1 hour ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (2 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (2 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (2 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (2 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (3 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (5 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (5 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (6 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (6 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (6 hours ago)

Malayali Vartha Recommends