ചത്തിട്ടില്ലെടാ....മിണ്ടാപ്രാണിയോട് കൊടും ക്രൂരത..നിമ്മിയെ തല്ലിക്കൊല്ലാറാക്കിയവര്‍ അറിയാന്‍ അവള്‍ സുഖംപ്രാപിച്ച് വരുന്നു

മനുഷ്യനെക്കാള്‍ എന്തുകൊണ്ടും നന്ദിയുള്ള മൃഗമാണ് നായ. ഒരിക്കല്‍ക്കൂടി ആ സത്യം അരക്കിട്ടുറപ്പിക്കുന്നതാണ് ഈ വാര്‍ത്ത. ഉടമയുടെ സനേഹ വിളിയില്‍ അവള്‍ രണ്ടായി പിളര്‍ന്ന തലയും കുലുക്കി വാലാട്ടി നിന്നു. വീട്ടുടമയുടെ മകന്റെ കൈയ്യില്‍ നിന്നും പിടിവിട്ടോടിയ നായയെ തല്ലിച്ചതച്ച് സാമൂഹ്യദ്രോഹികള്‍. ഈരാറ്റുപേട്ട തീക്കോയിലാണ് സംഭവം. തീക്കോയ് പച്ചിലംകാട്ടില്‍ അപ്പച്ചന്റേതാണ് നിമ്മി എന്ന പേരുള്ള 8 വയസ്സുള്ള നായ. വീടിന് സമീപമുള്ള ആറ്റുതീരത്ത് പ്രഭാതൃകൃത്യങ്ങള്‍ക്കായി എന്നും നായയെ കെട്ടാറുണ്ടായിരുന്നു. അപ്പച്ചന്റെ മകന്‍ സോനു നായയുമായി പോകുമ്പോള്‍ തുടലില്‍ നിന്നും പിടിവിട്ട് ഓടുകയായിരുന്നു. കുറച്ചുസമയം ഓടിയശേഷം എത്തുന്ന നായ വെള്ളിയാഴ്ച്ച വൈകിയും എത്തിയില്ല. രാവിലെ 10 മണിക്കായിരുന്നു സംഭവം. എന്നാല്‍ ആറ്റുതീരത്തിരുന്ന് മദ്യപിച്ച 3 സാമൂഹ്യദ്രോഹികള്‍ നായയെ തല്ലിച്ചതക്കുകയായിരുന്നു വൈകിട്ടോടെ. കെട്ടിത്തൂക്കിയിട്ട് ഇരുമ്പുവടിയും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നായയുടെ തല രണ്ടായി പിളര്‍ന്നു. അതിന് ശേഷം മീനച്ചിലാറ്റില്‍ തള്ളി. എന്നാല്‍ ഈ സമയം ഇതുവഴി എത്തിയ തീക്കോയി സ്വദേശിയായ എണ്ണയ്ക്കല്‍ ചെറിയാന്‍ തോമസ് നിമ്മിക്ക് രക്ഷകനാകുകയായിരുന്നു. ധൈര്യം കൈവിടാതെ നായയെ രക്ഷിച്ച ചെറിയാന്‍ കോട്ടയത്ത് കൊണ്ടുപോയി നായയ്ക്ക് സുഖചികിത്സ നല്‍കി രക്ഷപെടുത്തുകയായിരുന്നു. ഡെല്‍ഹി മലയാളിയാണ് ചെറിയാന്‍ തോമസ്. തലയോട്ടിയില്‍ ശസ്ത്രക്രിയയ്ക്ക് ഒരമണിക്കൂറെടുത്തു. മിണ്ടാപ്രാണിയോട് ഇത്തരത്തില്‍ കൊടുംക്രൂരത കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തീക്കോയില്‍ മീനിച്ചിലാറിന്റെ തീരത്ത് സംഘടിക്കുന്ന മദ്യപസംഘം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലിയ ദുരിതം വിതയ്ക്കുകയാണ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ് നാട്ടുകാര്‍ക്കിടയില്‍.

https://www.facebook.com/Malayalivartha























