ആലപ്പുഴ നഗര ഹൃദയത്തിലെ ജുവലറി കൊളളയടിച്ച് ഒരുകിലോയോളം സ്വര്‍ണം കവര്‍ന്ന കേസില്‍ അമ്മയും മകനും ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍

ആലപ്പുഴ നഗരമധ്യത്തില്‍ ജൂവലറി കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതിയടക്കം നാലുപേര്‍ അറസ്‌റ്റില്‍. മുല്ലയ്‌ക്കല്‍ സംഗീത ജൂവലറി കുത്തിത്തുറന്ന് ഒരുകിലോയോളം സ്വര്‍ണം കവര്‍ന്ന കേസിലാണ് ആര്യാട് പൂങ്കാവ്‌ബണ്ടിനു കിഴക്കുവശം പുതുവല്‍ വീട്ടില്‍ സജീര്‍ (19), കാര്‍ത്തികപള്ളി ചിങ്ങോലി സുധാവിലാസത്തില്‍ രാകേഷ്(20), ഇയാളുടെ അമ്മ സുധ (38), കൊമ്മാടി കാട്ടുങ്കല്‍ സൗമ്യ(29), എന്നിവര്‍ പിടിയിലായത്. കേസിലെ രണ്ടാംപ്രതി അമ്ബലപ്പുഴ നോര്‍ത്ത് പുതുവല്‍ വണ്ടാനം വീട്ടില്‍ ഇജാസ് (19) പിടിയിലാകാനുണ്ട്. കഞ്ചാവ് മാഫിയകളെ ചുറ്റിപറ്റിയുള്ള അനേ്വഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ:
മോഷണദിവസം രാത്രി കേസിലെ ഒന്നും രണ്ടും പ്രതികളുമായ സജീര്‍, ഇജാസ് എന്നിവര്‍ പുന്നപ്രയില്‍നിന്നു മോഷ്‌ടിച്ച ബൈക്കുമായി അറവുകാട് അമ്ബലത്തിലെത്തി കാണിക്കവഞ്ചി കുത്തിതുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ആലപ്പുഴയിലെത്തിയ പ്രതികള്‍ ജൂവലറി കുത്തിതുറന്നു കവര്‍ച്ച നടത്താന്‍ തീരുമാനിച്ചു.
ആലപ്പുഴ ഇരുമ്ബുപാലത്തിനു സമീപം ഇലയില്‍ ജൂവലറിയിലും മുല്ലയ്‌ക്കലില്‍ സ്‌നേഹജൂവലറിയിലും മോഷണശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് സംഗീത ജൂവലറിയുടെ പൂട്ട് തകര്‍ത്തുകയറിയത്. സജീറാണ് ജൂവലറിക്ക് അകത്തു കടന്നു മോഷ്‌ടിച്ചത്.
ഇജാസ് പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു. മോഷണ മുതലുമായി ഇരുവരും കേസിലെ മൂന്നാംപ്രതി രാകേഷിന്റെ വീട്ടിലെത്തി കളവുമുതലില്‍നിന്നു നാലുമാല വില്‍ക്കാനേല്‍പ്പിച്ചു. അന്നു വില്‍പന നടക്കാതിരുന്നതിനാല്‍ സുഹൃത്തായ സൗമ്യയെ ഏല്‍പ്പിച്ചു. സൗമ്യ മോഷണക്കേസില്‍ ജയിലില്‍ കഴിയുന്ന ഒരാളുടെ ഭാര്യയാണ്. ഇവര്‍ ഇതു തിരുവനന്തപുരത്തു കൊണ്ടുപോയി വിറ്റു പണം ഏല്‍പിച്ചു. പ്രതികള്‍ ഈ പണമുപയോഗിച്ചു മൂന്നു ബൈക്കുകള്‍ വാങ്ങി.
ഇതിലൊരെണ്ണം തിരുവനന്തപുരത്തു വച്ച് അപകടത്തില്‍ പെടുകയും ചെയ്‌തു. കുറച്ചു സ്വര്‍ണം രാകേഷിന്റെ അമ്മയെ വില്‍ക്കാനേല്‍പ്പിക്കുകയും ശേഷിച്ചവ ആലപ്പുഴ മെഡിക്കല്‍ കോളജ് പരിസരത്ത് കുഴിച്ചിടുകയുമായിരുന്നു. ഇതു പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷണ മുതല്‍ ഉപയോഗിച്ചു തമിഴ്‌നാട് അടക്കം വിവിധയിടങ്ങളില്‍ ചുറ്റിക്കറങ്ങി തിരിച്ചു വരുന്ന വഴിക്ക് സജീറും ഇജാസും എറണാകുളത്ത് വച്ചു പിരിഞ്ഞു. എറണാകുളത്തുവച്ചാണ് സജീറിനെ അറസ്‌റ്റു ചെയ്‌തത്. മറ്റു പ്രതികളെ കാര്‍ത്തികപള്ളിയില്‍നിന്നും ആലപ്പുഴയില്‍നിന്നും കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നിര്‍ദേശാനുസരണം നടത്തിയ അനേ്വഷണത്തില്‍ ആലപ്പുഴ ഡിവൈ.എസ്.പി പി.വി. ബേബി, നോര്‍ത്ത് സി.ഐ ഇ.കെ. സോള്‍ജിമോന്‍, സൗത്ത് എസ്.ഐ എം.കെ. രാജേഷ്, നോര്‍ത്ത് എസ്.ഐ വി.ആര്‍. ശിവകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
https://www.facebook.com/Malayalivartha























