ടൈറ്റാനിയം കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് സ്‌റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി

ടൈറ്റാനിയം അഴിമതിക്കേസില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് നല്‍കിയിരുന്ന സ്‌റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. വിദേശത്തുള്ള പ്രതികള്‍ക്ക് അയച്ച നോട്ടീസ് മടങ്ങി വരാത്തത് ചൂണ്ടിക്കാട്ടിയാണ് സ്‌റ്റേ നീട്ടിയത്. മൂന്നാഴ്ചത്തേയ്ക്കായിരുന്നു നേരത്തെ കോടതി സ്‌റ്റേ നല്‍കിയിരുന്നത്.
ഇടപാടില്‍ അഴിമതിയോ ഉദ്യോഗസ്ഥരുടെ ഭാഗത്ത് കുറ്റകരമായ പെരുമാറ്റദൂഷ്യമോ ഇല്ലെന്നായിരുന്നു വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. എന്നാല്‍, പരാതികളില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചിരുന്നു.
മലിനജലസംസ്‌കരണ പ്ലാന്റിന്റെ പേരില്‍ 200 കോടിയുടെ അഴിമതി നടന്നെന്ന് കാണിച്ച് ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിലെ മുന്‍ ഉദ്യോഗസ്ഥന്‍ എസ്. ജയന്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















