നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ക്രൂരമര്‍ദനം

പാലാരിവട്ടം - സിവില്‍ ലൈന്‍ റോഡില്‍ കാര്‍ പിന്നോട്ടെടുക്കുന്നതിന് സ്‌കൂട്ടര്‍ ഒതുക്കി നിര്‍ത്തി നല്‍കിയില്ലെന്ന് ആരോപിച്ച് യുവാവിനു ക്രൂരമര്‍ദനം. വാഴക്കാല പടമുഗളില്‍ താമസിക്കുന്ന സുധീഷിനാണു മര്‍ദനമേറ്റത്. നാലുപേര്‍ ചേര്‍ന്നാണു മര്‍ദിച്ചത്. തൃക്കാക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പാലാ റജിസ്‌ട്രേഷനിലുള്ള കാര്‍ ഉടമകളെ ബന്ധപ്പെട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികളുടെ ഫോണ്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ആണ്.
ഈ മാസം 22 ന് രാത്രി 10.04 നാണ് സംഭവം നന്നത്. നാലംഗ സംഘം സഞ്ചരിച്ച കാര്‍ പിന്നിലേക്കെടുക്കുന്നതിനു കൂട്ടത്തിലൊരാള്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി. എന്നാല്‍ ഇതു കണക്കാക്കാതെ സ്‌കൂട്ടര്‍ മുന്നോട്ടെടുത്ത സുധീഷിനെ 'എന്താ നിനക്ക് വണ്ടി നിര്‍ത്തിയാല്‍' എന്നു ചോദിച്ചു മുഖത്തടിക്കുകയായിരുന്നു. തുടര്‍ന്ന് നെഞ്ചിലും ഇടതു ചെവിക്കും അടിച്ചു. സുധീഷിനെ നിലത്തിട്ടു ചവിട്ടി. മര്‍ദനത്തില്‍ സുധീഷിന്റെ ഒരു ചെവിയുടെ കേള്‍വിക്കു തകരാര്‍ സംഭവിച്ചു. ദേഹത്താകെ മുറിവേറ്റു.
ആക്രമണത്തിനിടെ സുധീഷിന്റെ 14,000 രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കാര്‍ ഉടമകളെ ബന്ധപ്പെട്ടു. സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. പിന്നീട് വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്ന വിവരമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha























