പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്

താമരശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്. താമരശ്ശേരിയില്‍ ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. അടിവാരം സ്വദേശി മിഷ്ബാഹുലിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു. ആറുപേര്‍ക്കെതിരെ വീടുകയറി ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം വഴി മിഷ്ബാഹുലും പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്നെന്നാണു സൂചന. പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.
രാത്രി പെണ്‍കുട്ടിയുടെ മുറിയില്‍ മിഷ്ബാഹുല്‍ ഒളിച്ചുകടക്കുകയായിരുന്നു. വിവരമറിഞ്ഞ വീട്ടുകാര്‍ മുറി പുറത്തുനിന്നു പൂട്ടി. എന്നാല്‍, മിഷ്ബാഹുല്‍ ഇക്കാര്യം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചു. ഇതോടെ സുഹൃത്തുക്കള്‍ സംഘം ചേര്‍ന്നെത്തി വീട്ടുകാരെ ആക്രമിച്ച് മിഷ്ബാഹുലിനെ മോചിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























