കാസർകോട് എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....

കാസർകോട് എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കാസർകോട് അജാനൂർ മാണിക്കോത്ത് സ്വദേശി കരുണാകരൻ്റെ ഭാര്യ യശോദയാണ് മരിച്ചത്.
ദിവസങ്ങൾക്ക് മുൻപ് പനിയും കടുത്ത ചുമയും ബാധിച്ചതിനെ തുടർന്ന് യശോദ കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ചികിത്സ തേടിയിരുന്നത്.
എന്നാൽ ഇവിടെ ചികിത്സ തേടിയിട്ടും അസുഖം ഭേദമായില്ല. തുടർന്ന്, ആരോഗ്യനില വഷളായതോടെ കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ടായിരുന്നു. മംഗലാപുരത്ത് നടത്തിയ വിശദമായ സാമ്പിൾ പരിശോധനയിലാണ് ഇവർക്ക് എച്ച്1എൻ1 രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
മംഗലാപുരത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവർ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. യശോദയുമായി സമ്പർക്കത്തിലുണ്ടായിരുന്നതും നിലവിൽ സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ഏഴ് പേരുടെ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha
























