യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച കാമുകനെ നാട്ടുകാര്‍ കൈകാര്യംചെയ്തു. വിവാഹത്തിനായി യുവതി നിര്‍ബന്ധിച്ചതും ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കവുമാണ് സംഭവത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ബിഹാറിലെ നളന്ദ ജില്ലയിലാണ് സംഭവം.
സര്‍ക്കാര്‍ ജീവനക്കാരനായ യുവാവും യുവതിയും അഞ്ചുവര്‍ഷമായി പ്രണയത്തിലാണ്. കഴിഞ്ഞദിവസം യുവതിയെ കാണാനായാണ് യുവാവ് എത്തിയത്. സംസാരത്തിനിടെ യുവതി എത്രയുംവേഗം തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. യുവാവ് ഇതിന് വിസമ്മതിച്ചു. ഇതോടെ ഇരുവരും തമ്മില്‍ തര്‍ക്കമായി. പിന്നാലെ യുവാവ് ബൈക്കില്‍ പോകാന്‍ ശ്രമിച്ചപ്പോള്‍ യുവതി ബൈക്ക് പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചു. എന്നാല്‍, യുവാവ് ബൈക്ക് നിര്‍ത്താതെ യുവതിയെയും വലിച്ചിഴച്ച് റോഡിലൂടെ പോവുകയായിരുന്നു.
ഏകദേശം 100 മീറ്ററോളം ദൂരം യുവതിയെ ബൈക്കില്‍ വലിച്ചിഴച്ച് കൊണ്ടുപോയി. ഒടുവില്‍ ബൈക്കിന്റെ നിയന്ത്രണംവിട്ട് രണ്ടുപേരും നിലത്തുവീണു. ഇതോടെ നാട്ടുകാര്‍ ഓടിക്കൂടുകയും ബൈക്കോടിച്ചിരുന്ന യുവാവിനെ മര്‍ദിക്കുകയുമായിരുന്നു. അതേസമയം, സ്ഥലത്തുനിന്ന് രക്ഷപ്പെടാനായി തങ്ങള്‍ ദമ്പതിമാരാണെന്നും ദാമ്പത്യപ്രശ്‌നമാണെന്നുമാണ് യുവാവ് ആദ്യം പറഞ്ഞത്. പക്ഷേ, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് സര്‍ക്കാര്‍ ജീവനക്കാരാണെന്നും ഇരുവരും കമിതാക്കളാണെന്നും കണ്ടെത്തിയത്. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ കേസെടുത്തതായും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























