നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അന്‍സിബ ഹസന്‍ ഹൈക്കോടതിയെ സമീപിച്ചു. ലക്ഷ്മിപ്രിയയുടെ വീഡിയോ സമൂഹത്തില്‍ തന്റെ സ്വകാര്യതയും മാന്യതയും തകര്‍ത്തു. ഇക്കാര്യത്തില്‍ കേസ് എടുക്കാന്‍ പാലാരിവട്ടം പോലീസില്‍ പരാതി നല്‍കിയിട്ടും കേസ് എടുത്തില്ല. പൊലീസ് നടപടി ചോദ്യം ചെയ്ത് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചപ്പോഴും എഫ്‌ഐആര്‍ ഇടാനാകില്ലെന്ന ഉത്തരവാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ മജിസ്‌ടേറ്റ് കോടതി ഉത്തരവ് റദ്ദാക്കി കേസ് എടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
അതിനിടെ അന്‍സിബയ്‌ക്കെതിരെ ശ്വേത മേനോന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അമ്മയിലെ അഡ്‌ഹോക് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് മുന്‍സിഫ് കോടതിയില്‍ ശ്വേത സത്യവാങ്മൂലം നല്‍കിയത്. തന്നെ കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് അന്‍സിബ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്‍സിബ അഡ്‌ഹോക് കമ്മിറ്റി അംഗമല്ലെന്നും പ്രതികാരം ചെയ്യാനാണ് തന്റെ പരാതിയില്‍ കക്ഷി ചേരാന്‍ ശ്രമിക്കുന്നതെന്നും ശ്വേത സത്യവാങ്മൂലത്തില്‍ പറഞ്ഞു. അമ്മ പ്രസിഡന്റായി തുടരുക എന്നത് നിയമപരമായി തന്റെ അവകാശമാണ്. കേസ് നീട്ടി കൊണ്ടു പോകാനാണ് അന്‍സിബ അനാവശ്യ ഹര്‍ജി നല്‍കുന്നതെന്നും ശ്വേത പറഞ്ഞു.
https://www.facebook.com/Malayalivartha























