Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.. സംസ്ഥാനത്ത് അടുത്ത നാല് ദിവസവും വ്യാപകമായി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്...


ലക്ഷത്തിലധികം സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും..854 രൂപ ചെലവ് വരുന്ന 16 ഇനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ആഗസ്റ്റ് 10 മുതല്‍ 20 വരെ വിതരണം ചെയ്യും..


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്.. 60 ദിവസം ജയിലിൽ കിടന്നിട്ടും ജാമ്യം ലഭിക്കാത്തതിന് പിന്നാലെ സിപിഎം പ്രവർത്തകരായ പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്..


അമിത്ഷാ എവിടെ പാർലമെൻ്റിലെത്താൻ ഭയക്കുന്നു.. സർവകലാശാലകളുടെ തലപ്പത്തും ആർഎസ്എസുകാരാണെന്നും രാഹുൽ..ഇഡിയറ്റ് പരാമർശത്തിന് പിന്നാലെ സഭയിൽ ഭരണപക്ഷം ബഹളം തുടങ്ങി..

നടന്റെ പേര് മാറ്റിപ്പറഞ്ഞത് ഉടന്‍ തിരുത്ത് നടത്തി ചെന്നിത്തല

29 JULY 2026 05:26 PM IST
മലയാളി വാര്‍ത്ത

അഴിമതിയെ തുരത്താന്‍ യുവജനതയെ സജ്ജരാക്കുന്ന 'പ്രൊജക്ട് സീറോ വിജിലന്‍സ് വിസില്‍' പരിപാടിയുടെ ഉദ്ഘാടനത്തില്‍ നടന്‍ നിവിന്‍പോളിയുടെ പേര് തെറ്റിപ്പറഞ്ഞത് മനസ്സിലാക്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉടനെ തിരുത്തി. 'നിങ്ങള്‍! എല്ലാം കാത്തിരിക്കുന്ന പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ നവീന്‍പോളി... എനിക്ക് തെറ്റിപ്പോയി... നിങ്ങള്‍ക്കുതന്നെ പേരു പറയാം... ആരാണ് ആക്ഷന്‍ ഹീറോ...' – മന്ത്രി സദസ്സിനോട് ചോദിച്ചു.

ആക്ഷന്‍ ഹീറോ നിവിന്‍ പോളിയാണെന്ന് സദസ്സ് വിളിച്ചു പറഞ്ഞപ്പോള്‍, അതെ നിവിന്‍ പോളിയാണ് ആക്ഷന്‍ ഹീറോയെന്ന് മന്ത്രി പറഞ്ഞു. വിജിലന്‍സ് വകുപ്പും വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയും ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ചടങ്ങില്‍ ആദ്യ വിജിലന്‍സ് കമാന്‍ഡോ ആയി മാറിയ നിവിന്‍ പോളി യുവജനങ്ങള്‍ക്ക് വേണ്ടിയുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

യുവജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ അഴിമതിരഹിതമായ കേരളം വാര്‍ത്തെടുക്കുകയാണ് പ്രൊജക്ട് സീറോയുടെ പ്രധാന ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിക്കെതിരെ പോരാടാന്‍ യുവജനങ്ങളെ 'വിജിലന്‍സ് കമാന്‍ഡോകള്‍' ആയി അണിനിരത്തും. ആഭ്യന്തര വിജിലന്‍സ് ഓഫിസര്‍മാര്‍ക്കായി വര്‍ക്‌ഷോപ്പുകള്‍ സംഘടിപ്പിക്കും.

അഴിമതി സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ക്ക് 1064 എന്ന ടോള്‍ ഫ്രീ നമ്പരിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. വിവരം നല്‍കുന്നവരുടെ ഔദ്യോഗിക വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും പദ്ധതിയില്‍ പങ്കുചേരുന്നതിനുമായി:www.vigilance.kerala.gov.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ ബൈക്കില്‍ റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (40 minutes ago)

ആശുപത്രി ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റില്‍ നവജാത ശിശുവിന്റെ മൃതദേഹം  (46 minutes ago)

സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിച്ച 4,996 ടെലിഗ്രാം ചാനലുകള്‍ പൂട്ടി; ക വ്യാജ പതിപ്പുകള്‍ തടയുന്നത് സംബന്ധിച്ച് സുരേഷ് ഗോപി അയച്ച കത്തിനു മറുപടി  (47 minutes ago)

നടന്റെ പേര് മാറ്റിപ്പറഞ്ഞത് ഉടന്‍ തിരുത്ത് നടത്തി ചെന്നിത്തല  (49 minutes ago)

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഉച്ചഭക്ഷണ മെനു പരിഷ്‌കരിക്കാന്‍ വിജയ് സര്‍ക്കാര്‍  (1 hour ago)

ജോണ്‍ ബ്രിട്ടാസിനെ പരിഹസിച്ച് വിനായകന്‍  (1 hour ago)

നടി ലക്ഷ്മി പ്രിയയ്ക്ക് എതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് നടി അന്‍സിബ  (1 hour ago)

ഓറഞ്ച് അലർട്ട്: മൂന്നാറിൽ ഗതാഗത നിയന്ത്രണം  (1 hour ago)

പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയ യുവാവിനും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ്  (1 hour ago)

സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍  (1 hour ago)

സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഓണാവധി തിയ്യതി പ്രഖ്യാപിച്ചു  (1 hour ago)

നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിന് ക്രൂരമര്‍ദനം  (2 hours ago)

പ്രതികൾ കൂട്ടത്തോടെ ഹൈക്കോടതിയിലേക്ക്  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ലോക്‌സഭയില്‍ ബഹളം  (2 hours ago)

Andhra-student ഞെട്ടലോടെ കുടുംബം..  (2 hours ago)

Malayali Vartha Recommends