കോമൺവെൽത്ത് ഗെയിംസ്... ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ

കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി പാരാ അത്‌ലറ്റിക്‌സിൽ സ്വർണം നേടുന്ന ഇന്ത്യൻ താരമായി ഷർമിള ധൻകർ. വനിതകളുടെ ഷോട്ട്പുട്ടിലാണ് ഹരിയാനക്കാരിയായ ഷർമിള സ്വർണം കരസ്ഥമാക്കിയത് . ഈ ഗെയിംസിലെ ഇന്ത്യയുടെ രണ്ടാമത്തെ സ്വർണമാണിത്. ഈയിനത്തിൽ ഇന്ത്യയുടെ ശിൽപ ഷൈല വെങ്കലം നേടി.
അതേസമയം പുരുഷ വെയ്റ്റ് ലിഫ്ടിംഗിൽ വല്ലൂരി അജയ് ബാബുവും ഹൈജമ്പിൽ സർവേഷ് കുഷാരെയും വെള്ളിമെഡലുകൾ കരസ്ഥമാക്കിയതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡലുകളുടെ എണ്ണം പത്തായി.
രണ്ട് സ്വർണവും അഞ്ച് വെള്ളിയും മൂന്ന് വെങ്കലങ്ങളുമുള്ള മെഡൽ പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ.
"
https://www.facebook.com/Malayalivartha

























