Widgets Magazine
29
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം.. എകെജി ഭവനില്‍ കയറി പോലീസ്..പാഞ്ഞെത്തി ജോൺബ്രിട്ടാസ് എം പി..ടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാർ..


ഓഹരി വിപണിയില്‍ കുതിപ്പ്... സെന്‍സെക്‌സ് 800 പോയിന്റ് മുന്നേറി


കാസർകോട് എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....


ഉപദേശികൾക്ക് സഞ്ജു വക ഉപദേശം... നിരന്തരം സഞ്ജുവിനെ തഴഞ്ഞതോടെ തുറന്നടിച്ച് സഞ്ജു സാംസൺ, ഞാൻ എന്റെ ഇഷ്ടം പോലെ കളിക്കും, എങ്ങനെ കളിക്കണമെന്ന് ആരും ഉപദേശിക്കേണ്ട


സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന പിങ്ക് ബസ് സർവീസിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന യാത്രാ ഇളവ്..

എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം.. എകെജി ഭവനില്‍ കയറി പോലീസ്..പാഞ്ഞെത്തി ജോൺബ്രിട്ടാസ് എം പി..ടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാർ..

29 JULY 2026 02:01 PM IST
മലയാളി വാര്‍ത്ത

സിജെപി പ്രതിഷേധത്തില്‍ സജീവ സാന്നിധ്യമായിരുന്ന എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ എകെജി ഭവനില്‍ എത്തിയ ഡല്‍ഹി പൊലീസിന്റെ നടപടിയെ സിപിഎം നേതാക്കള്‍ ചോദ്യം ചെയ്തത് നാടകീയ രംഗങ്ങള്‍ക്ക് ഇടയാക്കി. ഒടുവില്‍ ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്യാതെ മടങ്ങി. ജെഎൻയു വിദ്യാർത്ഥി യൂണിയൻ മുൻ അദ്ധ്യക്ഷയും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനെ അറസ്​റ്റ് ചെയ്യാനുള്ള ഡൽഹി പൊലീസ് നീക്കം ജോൺബ്രിട്ടാസ് എം പി അടക്കമുള്ള സിപിഎം നേതാക്കളുടെ ഇടപെടലിലൂടെ വിഫലമായി.

 

എസ്എഫ്​ഐ നേതാവ് ഐഷി ഘോഷിന് എതിരായ ദില്ലി പോലീസ് നടപടി വീണ്ടും. ഇന്നലെ രാത്രി വൈകിയും മഫ്തിയിൽ പോലീസ് ഉദ്യോഗസ്ഥർ എകെജി ഭവന് സമീപം ഐഷിയെ തെരഞ്ഞെത്തി. നടപടിയിൽ പ്രതിഷേധം ശക്തമാക്കാനുള്ള നീക്കത്തിലാണ് സിപിഎം. ഇന്ന് പട്യാല ഹൗസ് കോടതിയിൽ അറസ്റ്റ് വാറണ്ടിന് എതിരെ സമീപിക്കും പാർട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പോലീസ് നടപടി സുപ്രീം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും എന്നും നേതാക്കൾ അറിയിച്ചു. വിഷയം പാർലമെൻ്റിലും ഉയർത്തിയേക്കും. പാർട്ടി ആസ്ഥാനത്ത് കയറിയുള്ള നടപടി ഇടത് നേതാക്കൾ ഒറ്റക്കെട്ടായി ചെറുക്കും എന്ന് എംപിമാർ വ്യക്തമാക്കി. 2021ലെ കേസിന്റെ ഭാ​ഗമെന്നാണ് സൂചന.

ദില്ലിയിലെ വിദ്യാർത്ഥി പ്രതിഷേധത്തിൽ സജീവ സാന്നിധ്യമായിരുന്നു ഐഷി. പൊലീസ് എത്തിയതിനെ തുടര്‍ന്ന് സിപിഎം നേതാക്കള്‍ എകെജി ഭവനിലേക്ക് എത്തിയിരുന്നു. അതിനാടകീയ സംഭവങ്ങളാണ് ദില്ലി എകെജി ഭവനിൽ അരങ്ങേറിയത്. യൂണിഫോമിൽ അല്ലാതെയാണ് ദില്ലി പൊലീസിലെ ഒരു ഉദ്യോസ്ഥ എത്തിയത്. ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവര്‍ പൊലീസിനോട് സംസാരിച്ചു. ശേഷം അവര്‍ മടങ്ങിപ്പോയി. സിജെപി സമരത്തിലെ വളരെ സജീവ സാന്നിദ്ധ്യമായിരുന്നു ഐഷി ഘോഷ്. നിരാഹാര സമരത്തിലും ഐഷി ഘോഷ് പങ്കാളിയായിരുന്നു. തുടര്‍ന്ന് ഐഷിയെ കസ്റ്റഡിയിലെടുക്കാതെ പൊലീസ് മടങ്ങി. പൊലീസ് പക പോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് സംഭവത്തിൽ പ്രതികരിച്ചു.

 

അതേസമയം, അനുവാദം വാങ്ങാതെ രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിനുള്ളിൽ പൊലീസുകാർക്കു പ്രവേശിക്കാനാകില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു. നെയിം പ്ലേറ്റില്ലാതെയാണ് പൊലീസ് വന്നത്. യൂണിഫോം ഇല്ലാതെ വന്നതിനെ ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന വിചിത്രമായ മറുപടിയാണു നൽകിയതെന്നും ബ്രിട്ടാസ് പറഞ്ഞു.പ്രതികാര നടപടി ഉണ്ടാകില്ല എന്നു കേന്ദ്രം പറഞ്ഞത് വെറുതേയായെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. ക്രിമിനൽ കുറ്റമാണ് പൊലീസ് ചെയ്തത്. യൂണിഫോം ഇല്ലാതെയാണ് പൊലീസ് വന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂരിൽ ഓഗസ്റ്റ് ആറിനും ഏഴിനും നാലമ്പലത്തിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം  (20 minutes ago)

ഐഷിയെ തെര‍ഞ്ഞ് മഫ്തിയിൽ പൊലീസെത്തി,  (56 minutes ago)

  ഫയർഫോഴ്സ് മേധാവി വിരമിക്കുന്ന ഒഴിവിലേക്ക് ഡിജിപിയായി എസ് ശ്രീജിത്തിന് സ്ഥാനക്കയറ്റം നൽകണമെന്ന് സർക്കാറിനോട് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി... .  (1 hour ago)

സങ്കടക്കാഴ്ചയായി... കോ​ഴി​ക്കോ​ട്ട് ജീ​പ്പി​ടി​ച്ച് വ​യോ​ധി​കയ്ക്ക് ദാരുണാന്ത്യം  (2 hours ago)

16 ഇനങ്ങൾ അടങ്ങിയ സൗജന്യ ഓണക്കിറ്റുകൾ ആഗസ്റ്റ് 10 മുതൽ...  (2 hours ago)

,സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്... പവന് 480 രൂപയുടെ കുറവ്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്..  (3 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവിന് ദാരുാണാന്ത്യം‌  (3 hours ago)

കൊച്ചി - ധനുഷ്കോടി ദേശീയപാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു ​ഗതാഗതം ഭാ​ഗികമായി തടസപ്പെട്ടു...  (4 hours ago)

കാസർകോട് എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു....  (4 hours ago)

മുഖ്യമന്ത്രി വിഡി സതീശനെ കാണാനെത്തിയ വൃദ്ധയ്ക്ക് പോലീസ് മർദ്ദനം. ആധാർകാർഡ് വലിച്ച് കീറി!! കൈവിരൾ പിടിച്ചൊടിച്ചു.. പോലീസ് വാഹനത്തിലേക്ക് വലിച്ചെറിഞ്ഞെന്ന് ശാരദ  (4 hours ago)

ഉപദേശികൾക്ക് സഞ്ജു വക ഉപദേശം... നിരന്തരം സഞ്ജുവിനെ തഴഞ്ഞതോടെ തുറന്നടിച്ച് സഞ്ജു സാംസൺ, ഞാൻ എന്റെ ഇഷ്ടം പോലെ കളിക്കും, എങ്ങനെ കളിക്കണമെന്ന് ആരും ഉപദേശിക്കേണ്ട  (4 hours ago)

ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം.... മത്സ്യബന്ധനത്തിനായി കടലിലേക്ക് കുതിക്കാനുള്ള ഒരുക്കത്തിൽ ബോട്ടുകൾ  (4 hours ago)

സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി നടത്തുന്ന പിങ്ക് ബസ് സർവീസിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്വാസമാകുന്ന യാത്രാ ഇളവ്..  (4 hours ago)

സ്വഭാവ വേഷങ്ങളിലൂടെ ശ്രദ്ധേയയായ തെലുങ്ക് നടി പാവല ശ്യാമള അന്തരിച്ചു... അനുശോചനവുമായി തെലുങ്ക് സിനിമാലോകം  (4 hours ago)

Malayali Vartha Recommends