ആശുപത്രിയിലെത്തിയ യുവതി ശുചിമുറിയില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു.. പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി..

പെറ്റമ്മയുടെ ക്രൂരതയില്‍ വീണ്ടും ഒരു പിഞ്ചുകുഞ്ഞിന്റെ ജീവന്‍ കൂടി പൊലിഞ്ഞു. വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ യുവതി
ശുചിമുറിയില്‍ പ്രസവിച്ച ശേഷം നവജാത ശിശുവിനെ ബക്കറ്റില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ മാലിന്യം തള്ളുന്ന ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിൽ പ്രസവിച്ച ഉടൻ മാതാവ് ഉപേക്ഷിക്കുകയായിരുന്നു. മാതാവ് ചാലിയാർ എരഞ്ഞിമങ്ങാട് വേട്ടേക്കോട്ടെ 28 വയസ്സുകാരി നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിലാണ്.
ചാലിയാർ അകമ്പാടത്തെ സ്വകാര്യ ആശുപത്രി വളപ്പിലെ ശുചിമുറിയിലാണ് പൂർണ വളർച്ചയെത്തിയ ആൺകുഞ്ഞിന്റെ മൃതദേഹം കണ്ടത്.തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് കടുത്ത വയറുവേദനയുണ്ടെന്ന് പറഞ്ഞ് യുവതി അകമ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. എന്നാല്‍ ആ സമയത്ത് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാല്‍ പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷം ഡോക്ടര്‍മാര്‍ ഇവരെ മറ്റ് വലിയ ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. 27ന് അർധരാത്രി രക്തസ്രാവത്തിനു ചികിത്സ തേടി ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം യുവതി ആശുപത്രിയിലെത്തിയിരുന്നു.
വനിതാ ഡോക്‌ടർ ഇല്ലാത്തതിനാൽ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോകാൻ ജീവനക്കാർ നിർദേശിച്ചു. വസ്ത്രം മാറാൻ ശുചിമുറിയിൽ പോകണമെന്ന്യുവതി ആവശ്യപ്പെട്ടപ്പോൾ അനുവദിച്ചു. മുക്കാൽ മണിക്കൂർ കഴിഞ്ഞാണ് പുറത്തിറങ്ങിയത്. തുടർന്ന് ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ യുവതിയെ പ്രവേശിപ്പിച്ചു. പ്രസവിച്ച വിവരം യുവതി ഡോക്‌ടറോടു പറഞ്ഞില്ല.ഇന്നലെ രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരിയാണ് ബക്കറ്റിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടത്.
ഉടൻ പൊലീസിൽ വിവരം അറിയിച്ചു. അന്വേഷണത്തിൽ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നു വിവരം ലഭിച്ചു. പരിശോധനയിൽ പ്രസവിച്ചതായി തെളിഞ്ഞു. ചോദ്യം ചെയ്യലിൽ യുവതി ഇക്കാര്യം സമ്മതിച്ചു.
https://www.facebook.com/Malayalivartha

























