Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുക? ഷെയര്‍ ചെയ്തവരെ കുടുക്കാന്‍ പോലീസ്; അഭിനയിച്ചയാളും റെക്കോര്‍ഡ് ചെയ്തവരും പോസ്റ്റ് ചെയ്തവരും മാന്യന്മാര്‍?

14 OCTOBER 2014 10:22 AM IST
മലയാളി വാര്‍ത്ത.

More Stories...

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു

മലയാളികളെ സൗഹൃദത്തിന്റെ ഓര്‍മ്മക്കൂട്ടിലേക്ക് കൊണ്ടു പോയത് ഓര്‍ക്കുട്ട് ആണ്. തുടര്‍ന്ന് ഓര്‍ക്കുട്ടിനെ തച്ചുടച്ച് ഫേസ്ബുക്ക് ആധിപത്യമുറപ്പിച്ചു. അതോടെ സോഷ്യല്‍ മീഡിയ ശക്തമായി. എല്ലാവരും പത്രപ്രവര്‍ത്തകരാകുന്ന അവസ്ഥയുമായി. ഏത് വിഷയത്തെപ്പറ്റിയും ആരോടും സംവദിക്കാനും പോസ്റ്റിടാനും കഴിയുന്നു. ഫേസ്ബുക്കിലൂടെ സ്വന്തം പ്രതിഭ തെളിയിച്ച ആയിരക്കണക്കിണ് ആള്‍ക്കാരുണ്ട്. എല്ലാ വിഷയത്തിനും നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ എളുപ്പത്തില്‍ കമന്റുമായി ആ കൂട്ടര്‍ എത്തു. ഓര്‍ത്തോത്ത് ചിരിക്കാന്‍ എന്തോരം പോസ്റ്റുകളും കമന്റുകളും. 
ഇനി, ലോകത്തെ പൊന്നു തമ്പുരാനായാലും മലയാളികള്‍ കമന്റിട്ട് കൊല്ലും എന്ന അവസ്ഥയായി. എന്തിന് മംഗള്‍യാനെ അധിഷേപിച്ച മാധ്യമ ഭീമനായ ന്യൂയോര്‍ക്ക് ടൈംസിനെ വരെ മലയാളികള്‍ പോസ്റ്റിട്ട് തകര്‍ത്തു. ഇവിടത്തെ ലോക്കല്‍ നേതാവിനെ മുതല്‍ അമേരിക്കന്‍ പ്രസിഡന്റിനെവരെ മലയാളികള്‍ വിമര്‍ശിച്ചിട്ടുണ്ട്. എന്തിന് മലയാളികള്‍ എന്നും നെഞ്ചോട് ചേര്‍ത്ത യേശുദാസിനെയും മമ്മൂട്ടിയേയും വരെ കളിയാക്കി കൊന്നു. ഇനിയും വിമര്‍ശിച്ചു കൊണ്ടേയിരിക്കും.
ഇവിടെയൊന്നും ഒരു പോലീസിനും ഒരു പ്രതിഷേധവുമില്ല. എന്നാല്‍ സെലിബ്രിറ്റി നായികമാരെ തൊട്ടാല്‍ അവര്‍ക്ക് ഹാലിളകും. അങ്ങനെ സോഷ്യല്‍ മീഡിയയുടെ ആപത്ത് മലയാളികള്‍ തിരിച്ചറിഞ്ഞു. കാവ്യാ മാധവന്റെ പരാതിയെ തുടര്‍ന്ന് കല്യാണ വാര്‍ത്ത, ഫോട്ടോ ഉള്‍പ്പെടെ ഷെയര്‍ ചെയ്തവരെ കുടുക്കാന്‍ പോലീസ് ഇറങ്ങിത്തിരിച്ചു. ഫോട്ടോ പോസ്റ്റ് ചെയ്ത ആളിനെ പോലീസ് പിടികൂടി. എന്നാല്‍ അദ്ദേഹത്തിന്റെ പരാതിയെ തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. കമ്മീഷന്‍ അദ്ദേഹത്തെ നിരപരാധി ആയി പ്രഖ്യാപിക്കുകയും പോലീസിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
മനുഷ്യാവകാശ കമ്മീഷന്റെ വിധി നിലനില്‍ക്കേയാണ് കഴിഞ്ഞ ദിവസം സരിതയുടേത് എന്ന് തോന്നിപ്പിക്കുന്ന വീഡിയോ, വാട്ട്‌സ് ആപ്പ് വഴി ലോകമെങ്ങും പ്രചരിച്ചത്. തന്റെ മരണം ആഗ്രഹിക്കുന്നവരാണ് വീഡിയോയ്ക്ക് പുറകിലെന്നും അക്കാരണം കൊണ്ട് ചാവാനൊന്നും പോണില്ലെന്നും സരിത പറഞ്ഞു. 
സരിത പരാതിയൊന്നും നല്‍കിയിട്ടില്ല. എങ്കിലും കേരളത്തിലെ പോലീസുകാരുടെ രക്തം തിളച്ചു. കേരളത്തെ ഇളക്കി മറിച്ചിട്ടും അണുവിട ചലിക്കാതെ സര്‍ക്കാരിനെ താങ്ങി നിര്‍ത്തിയ സരിതയ്ക്ക് ഒരു ആപത്തു വന്നപ്പോള്‍ സഹായിക്കേണ്ടത് ഒരു അഭിമാന പ്രശ്‌നമായി അവര്‍ ഏറ്റെടുത്തു.
അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കിലും രഹസ്യമായി വീഡിയോയുടെ സോഴ്‌സ് കണ്ടെത്തി. ഐപി വിലാസം മറച്ചാണ് അപ്‌ലോഡ് ചെയ്തതെങ്കിലും ആരാണ് അപ്‌ലോഡ് ചെയ്തതെന്ന ഏകദേശ വിവരവും പോലീസ് കണ്ടെത്തി. 
സരിതയുമായി മുമ്പ് അടുത്ത ബന്ധം പുലര്‍ത്തിയവരാണ് ഇതിന് പിന്നിലെന്നാണ് കണ്ടെത്തല്‍. ചില അബ്കാരികളുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത് ഇപ്പോള്‍ പുറത്ത് വിട്ടതെന്നാണ് മംഗളം പത്രം പറയുന്നത്. ഇനി ബാറുകാരെ പൂട്ടിച്ച സര്‍ക്കാരിന് പണി കൊടുക്കാനുള്ള തന്ത്രപാടാണോ അവോ? സോളാര്‍ ഇടപാടുകാരെ ആകര്‍ഷിക്കാന്‍ സരിത തന്നെ എംഎംഎസായി അയച്ച വീഡിയോയാണ് പുറത്തു വന്നതെന്നും മംഗളം പറയുന്നു.
എന്തായാലും സരിത പരാതി നല്‍കിയില്ലെങ്കിലും സരിതയെ നാറ്റിച്ച പാവം നാട്ടുകാരെ പൊക്കാനുള്ള ശ്രമത്തിലാണ് പോലീസ്. അഭിനയിച്ചവരും ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്തവരും അപ് ലോഡ് ചെയ്തവരും അതികായര്‍. അവരെ തൊട്ടാല്‍ കൈ പൊള്ളും. പിന്നെ ആകെയുള്ളത് പൊതുജനമാണ്. എവിടെ നിന്നോ തങ്ങളുടെ മൊബൈലിലേക്ക് വന്നെത്തിയതാണ് വീഡിയോ. കേരളത്തേയും മന്ത്രിമാരേയും ഇളക്കി മറിച്ച സ്വപ്ന നായികയുടെ ദൃശ്യമാകുമ്പോള്‍ അതിന് ആകാംക്ഷ കൂടും. തുടര്‍ന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ അവര്‍ തങ്ങളുടെ അടുത്ത സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്തു. അങ്ങനെ ചെറിയൊരു തീപ്പൊരി കാട്ടുതീയായി കേരളം കത്തി.
സരിതയുടെ പരാതി വാങ്ങുകയാണ് ആദ്യ ലക്ഷ്യം. അത് കഴിഞ്ഞ് ഷെയര്‍ ചെയ്തവരെ പിടികൂടും. അങ്ങനെ കേരളത്തിലെ കോടിക്കണക്കിന് ആള്‍ക്കാര്‍ പോലീസ് സ്റ്റേഷനിലേക്ക് കയറിയിറങ്ങാന്‍ തയ്യാറെടുക്കുകയാണ്. രണ്ടുമൂന്ന് വമ്പന്‍മാരെ രക്ഷിക്കാന്‍ ഒരു ജനസാഗരത്തെ കുരുതി കൊടുക്കും. ഇതിലും ഭേദം പോലീസുകാര്‍ ഒരറിയിപ്പ് നല്‍കിയാല്‍ മാത്രം മതി. സരിതയുടെ വീഡിയോ ഷെയര്‍ ചെയ്തവര്‍ തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (54 minutes ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (1 hour ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (1 hour ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (1 hour ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (1 hour ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (2 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (4 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (4 hours ago)

ചികിത്സക്കെത്തിയ അള്‍സര്‍ രോഗിയെ ദുരുദ്യേശത്തോടെ സ്പര്‍ശിച്ച ഡോക്ടര്‍ അറസ്റ്റില്‍  (5 hours ago)

ഇന്ത്യൻ നാവികസേനയ്ക്ക് രാജ്യത്തെ ആദ്യ മിലിട്ടറി-ഗ്രേഡ് അണ്ടർവാട്ടർ റോബോട്ട് കൈമാറി കേരള സ്റ്റാർട്ടപ്പായ ഐറോവ്  (5 hours ago)

150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...  (5 hours ago)

മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...  (6 hours ago)

Pilot Smit Machchhar സ്മിത് മച്ചാറിന്റെ ജീവൻ രക്ഷിച്ച ഡോക്ടർ പറയുന്നു  (6 hours ago)

ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...  (6 hours ago)

ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...  (7 hours ago)

Malayali Vartha Recommends