സ്വകാര്യ കമ്പനികള്‍ക്കൊപ്പം ബിഎസ്എന്‍എലും ഇന്റര്‍നെറ്റ് നിരക്കുകള്‍ കൂട്ടി

ജനപ്രിയ പാക്കേജുകള്‍ അട്ടിമറിച്ച് സ്വകാര്യ കമ്പനികള്‍ക്കൊപ്പം പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലും ഇന്റര്‍നെറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചു. 14 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് 100 മെഗാബൈറ്റ് കിട്ടിയിരുന്നത് 17 രൂപയ്ക്ക് രണ്ട് ദിവസത്തേക്ക് 90 മെഗാബൈറ്റാക്കി കുറച്ചു. 20 ജിബി ഉപയോഗിക്കാവുന്ന 60 ദിവസ പ്ലാനിന് 1949 രൂപയാക്കി. ഇന്നുമുതല്‍ പുതിയ നിരക്കായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.
മൊബൈല്‍ കമ്പനികള്‍ ഇന്റര്‍നെറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടിയത് ഉപഭോക്താക്കള്‍ക്ക് തിരിച്ചടിയായി. ഇന്റര്‍നെറ്റ് ഉപയോഗത്തിന് 80 ശതമാനം വരെ അധികതുക നല്‍കേണ്ട അവസ്ഥയിലാണ് ഉപഭോക്താക്കള്‍. മൂന്ന് ദിവസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിന് പുതിയ താരിഫ് ഏര്‍പ്പെടുത്തി. രണ്ട് ആഴ്ചത്തേയ്ക്കും ഒരു മാസത്തേയ്ക്കും വിവിധ സ്ലാബുകളാക്കി നിരക്കുകള്‍ ഏകീകരിച്ചു. 10 രൂപയ്ക്ക് മൂന്ന് ദിവസത്തേക്ക് ലഭ്യമായിരുന്ന 60 എംബി വെട്ടിച്ചുരുക്കി ഒരു ദിവസത്തേക്ക് 30 എംബിയാക്കി. ഒരു ജിബി ഡാറ്റയ്ക്ക് 100 മുതല്‍ 250 രൂപ വരെയാണ് വര്‍ധിപ്പിച്ചത്. ഉപയോഗസമയവും കുറച്ചു. ഒരു ജിബി ഡാറ്റയുടെ പരമാവധി ഉപയോഗദിവസം 20 ദിവസത്തേക്കായാണ് കുറച്ചത്. 30 ദിവസത്തേക്കുള്ള പ്ലാനുകള്‍ വേണമെങ്കില്‍ 2ജിബി ഡാറ്റയുടെ ഓഫര്‍ ചെയ്യണം.
എസ്.എം.എസ് ഉപയോഗം കുറഞ്ഞതും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വ്യാപകമായതു മൂലമുള്ള നഷ്ടം നികത്താനുമാണ് നിരക്കുകള്‍ വര്‍ധിപ്പിച്ചതെന്ന് സ്വകാര്യ കമ്പനികള്‍ പറയുന്നു.എന്നാല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 31ന് മൊബൈല്‍ ഇന്റര്‍നെറ്റ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















