വ്യാപാര നിയമങ്ങള്‍ ലംഘിച്ചോ? പരാതികളെ തുടര്‍ന്ന് ഫ്‌ളിപ് കാര്‍ട്ടിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം

പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സൈറ്റായ ഫ്‌ളിപ് കാര്‍ട്ടിന്റെ കഴിഞ്ഞയാഴ്ചത്തെ ബിഗ് ബില്യണ്‍ ഡേ വില്‍പനയെ കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട് വ്യാപാര നിയമങ്ങള്‍ കമ്പനി ലംഘിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധിക്കുക. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് അന്വേഷണം.
ഒക്ടോബര്‍ ആറിനായിരുന്നു ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഏതാണ്ട് 1000 കോടി രൂപയോളം പിഴ ലഭിച്ചേക്കാം.
ഒക്ടോബര്‍ ആറിനായിരുന്നു ഫ്‌ളിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയുമായി ഉപഭോക്താക്കള്‍ക്ക് മുന്നിലെത്തിയത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഏതാണ്ട് 1000 കോടി രൂപയോളം പിഴ ലഭിച്ചേക്കാം.
അതേസമയം ഫ്‌ളിപ് കാര്‍ട്ടിനെതിരായ പരാതികളെ സാധൂകരിക്കുന്ന തെളിവുകള്‍ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എങ്കിലും പരാതിയില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണ്.
തങ്ങള്‍ വ്യാപാര നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്ന് ഫ്‌ളിപ് കാര്‍ട്ട് പറഞ്ഞു. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായും എല്ലാ രീതിയിലും അന്വേഷണത്തോട് സഹകരിക്കുമെന്നും ഫ്‌ളിപ് കാര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















