ഇരിങ്ങാലക്കുടയിൽ വിധവയുടെ വീട്ടില്‍ നിന്ന് ഇറങ്ങിവന്നതിന് അവിഹിത ബന്ധമെന്ന് ആരോപിച്ച് ഭാര്യയുടെയും മകളുടെയും കണ്മുന്നിൽ ക്രൂര മർദ്ദനത്തിനിരയാക്കി സദാചാര ഗുണ്ടകൾ; മാനസിക സമ്മർദ്ദം താങ്ങാനാകാതെ ഗൃഹനാഥന്‍ ജീവനൊടുക്കി

ഇരിങ്ങാലക്കുടയിൽ സദാചാര പോലീസിന്റെ ആക്രമണത്തില്‍ മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി. ഇരിങ്ങാലക്കുട കൽപ്പറമ്പ് സ്വദേശി ബേബിയാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൂങ്ങിമരിച്ചത്. സദാചാര ഗുണ്ടായിസമാണ് മരമകാരണമെന്ന് ബന്ധുക്കള്‍.
ഭാര്യയുടേയും മകളുടേയും മുന്നിലിട്ടായിരുന്നു അഞ്ചംഗ സംഘം ഗൃഹനാഥനെമര്‍ദ്ദിച്ചത്. വിധവയുടെ വീട്ടില്‍ പോയതിനെ ചോദ്യംചെയ്തായിരുന്നു മര്‍ദ്ദനം. ഈ സംഭവത്തിനു ശേഷം വീടിനു സമീപത്തെ മരത്തില്‍ ബേബി തൂങ്ങിമരിക്കുകയായിരുന്നു.
മര്‍ദ്ദിച്ചവര്‍ക്കെതിരെ ആത്മഹത്യാപ്രേരണയ്ക്കു കേസെടുക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ആത്മഹത്യയെക്കുറിച്ച് ബേബിതന്നെ ഭിത്തിയില്‍ എഴുതിയിട്ടുണ്ട്. വീട്ടില്‍ക്കയറി മര്‍ദ്ദിച്ചവരെക്കുറിച്ച് പോലീസ് അന്വേഷിച്ചു വരികയാണ്. മരിച്ച ബേബി കൂലിപ്പണിക്കാരനായിരുന്നു. സിപിഎം പ്രവര്‍ത്തകനും. നാട്ടിലെ ജനകീയനാണ്.
https://www.facebook.com/Malayalivartha




















