ബാങ്ക് ജീവനക്കാകരുടെ പ്രതിഷേധം ; കല്യാണ്‍ ജൂവലേഴ്‌സ് വിവാദ പരസ്യം പിന്‍വലിച്ചു

പരസ്യം പാരയായി. കല്യാണ്‍ ജൂവലേഴ്‌സിന്റെ ഏറ്റവും പുതിയ പരസ്യത്തിനെതിരെ ബാങ്ക് ജീവനക്കാര്‍ രംഗത്തുവന്നത്തോടെ അമിതാബച്ചനും മകളും അഭിനയിച്ച പരസ്യചിത്രം ജൂവലറി പിന്‍വലിച്ചു. ഓള്‍ ഇന്ത്യന്‍ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷനാണ് പരസ്യത്തിനെതിരെ രംഗത്ത് വന്നത്. ബാങ്കിങ് സംവിധാനത്തോട് തന്നെ അവിശ്വാസം ജനിപ്പിക്കുന്ന വിധത്തിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നതെന്നും ഉടന്‍ പിന്‍വലിക്കണമെന്നുമായിരുന്നു ബാങ്ക് ജീവനക്കാരുടെ ആവശ്യം .
ബാങ്ക് ജീവനക്കാരുടെ പ്രതിഷേധം ശക്തമായത്തോടെ പരസ്യം പിന്‍വലിക്കാന്‍ കല്യാണ്‍ ജൂവലേഴ്‌സ് നിര്‍ബന്ധിതരായി. പരസ്യം വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങളില്‍ നിന്നും പരസ്യം പിന്‍വലിക്കുകയാണെന്നും കല്ല്യാണ്‍ ജ്വല്ലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്ല്യാണ രാമന്‍ പറഞ്ഞു.സങ്കല്‍പ്പ കഥയെ ആധാരമാക്കിയുള്ള പരസ്യത്തില്‍ ബാങ്ക് ജീവനക്കാര്‍ പരസ്യത്തില്‍ കാണിക്കുന്നത് പോലെയല്ലെന്നും സമൂഹത്തിന് ബാങ്കിങ്ങ് മേഖല നല്‍കുന്ന സേവനത്തെ വിലമതിക്കുന്നുണ്ടെന്നും രമേഷ് കല്ല്യാണ രാമന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ബാങ്കിലേക്ക് വരുന്ന പ്രായം ചെന്ന റിട്ടയേഡ് ഉദ്യോഗസ്ഥനും മകളുമായാണ് ബച്ചനും ശ്വേതയും പരസ്യത്തില്‍ അഭിനയിക്കുന്നത്. പെന്‍ഷന്‍ അക്കൗണ്ടിലേക്ക് കൂടുതല്‍ തുക എത്തിയത് തിരിച്ചു നല്‍കാന്‍ എത്തുന്ന വൃദ്ധനെ ബാങ്ക് ജീവനക്കാര്‍ കളിയാക്കുന്നതായാണ് ചിത്രീകരണം. ഒടുവില്‍ മാനേജരുടെ അടുത്തെത്തുമ്പോള്‍ അദ്ദേഹം 'ഇതൊന്നും ആരും അറിയാന്‍ പോകുന്നില്ല' എന്ന് നിസാരമട്ടില്‍ പറയുന്നു. അപ്പോള്‍ എനിക്കറിയാം, അത് തെറ്റാണ്, എന്ന് പറഞ്ഞു വൃദ്ധന്‍ ദേഷ്യപെടുന്നതും ഒടുവില്‍ കല്യാണിന്റെ പ്രശസ്തമായ 'വിശ്വാസം അതല്ലേ എല്ലാം' എന്ന പരസ്യ വാചകം കേള്‍പ്പിക്കുന്നതുമാണ് പരസ്യത്തിന്റെ സംക്ഷിപ്തം. മലയാളത്തിലുള്ള പരസ്യത്തില്‍ ബച്ചന്റെ മകളായി എത്തുന്നത് മഞ്ജു വാര്യരാണ്.
https://www.facebook.com/Malayalivartha




















