ചായ വില്‍പ്പനക്കാരന് പ്രധാന മന്ത്രിയാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് മുഖ്യമന്ത്രിയായിക്കൂടായെന്ന് ഉദ്ധവ് താക്കറെ

ചായ വില്‍പ്പനക്കാരന് പ്രധാന മന്ത്രിയാകാമെങ്കില്‍ എന്തുകൊണ്ട് തനിക്ക് മുഖ്യമന്ത്രിയായിക്കൂടായെന്ന് ഉദ്ധവ് താക്കറെ. മോഡിയുടെ പേരു സൂചിപ്പിക്കാതെയാണ് ഉദ്ധവിന്റെ പരാമര്‍ശം. ബാല്യത്തില്‍ ട്രെയിനില്‍ ചായവിറ്റു നടന്ന കഥ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മോഡി പല വേദികളിലും പങ്കുവച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭയിലേക്ക് ഇന്ന് വോട്ടെടുപ്പ് നടക്കുന്നതിനിടെയാണ് ഉദ്ധവിന്റെ അഭിമുഖവുമായി സാമ്‌ന രംഗത്തുവന്നത്.
സീറ്റ് വിഭജനത്തെ ചൊല്ലി കലഹിച്ച് ബിജെപിയും ശിവസേനയും തമ്മിലുള്ള സഖ്യം വേര്‍പിരിഞ്ഞിരുന്നു. ഇരുപത്തിയഞ്ച് വര്‍ഷത്തോളം തങ്ങള്‍ ഒറ്റക്കെട്ടായിരുന്നു. എന്നാല്‍ സഖ്യം തകര്‍ന്നപ്പോള്‍ വളരെയധികം വേദനിച്ചു. എന്നാല്‍ അവര്‍ക്ക് വഴിപ്പെടാന്‍ താന്‍ ഒരുക്കമല്ലെന്നും ഉദ്ധവ് പറയുന്നു.
മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചിരുന്ന ബിജെപി കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടതാണ് സേനയുമായുള്ള തര്‍ക്കത്തിലേക്ക് നയിച്ചത്. ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി സ്വപ്നത്തിനു വിലങ്ങിടാന്‍ കൂടിയായിരുന്നു ബിജെപിയുടെ ഈ നീക്കം.
https://www.facebook.com/Malayalivartha






















