Widgets Magazine
05
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിങ്കം വന്നിട്ടും വമ്പന്‍മാരെ തൊടാന്‍ വൈദ്യുതി ബോര്‍ഡിന് പേടിയോ? മുരുകപ്പ ഗ്രൂപ്പും ടാറ്റയും ബോര്‍ഡിനു നല്‍കാനുള്ളത് 21.89 കോടി

16 OCTOBER 2014 04:50 PM IST
മലയാളി വാര്‍ത്ത.

ഏറ്റെടുത്ത ജോലികളെല്ലാം ഭംഗിയായി നിര്‍വഹിച്ച്, മുഖം നോക്കാതെ നടപടിയെടുത്ത് ജനങ്ങളുടെ കൈയ്യടി നേടിയ ഉദ്യോഗസ്ഥനാണ് സിങ്കമെന്ന സാക്ഷാല്‍ ഋഷിരാജ് സിംഗ്. ഋഷിരാജ് സിംഗ് വൈദ്യുതി ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗം മേധാവിയായതോടെ വൈദ്യുതി മോഷ്ടാക്കളെല്ലാം ഒന്നമ്പരന്നു. ഇടയ്ക്ക് ചില പുത്തന്‍പണക്കാരായ വൈദ്യുതി മോഷ്ടാക്കളെ പിടിച്ചതോടെ ജനവും ചിലത് പ്രതീക്ഷിച്ചു.
വന്‍സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ബോര്‍ഡിന് വൈദ്യുതി മോഷ്ടാക്കള്‍ കോടികള്‍ നഷ്ടം വരുത്തിയിട്ടുണ്ട്. അതിനേക്കാള്‍ എത്രയോ കോടികളാണ് വൈദ്യുതി ഉപയോഗിച്ചിട്ടും കുടിശിക അടക്കാത്തവര്‍ ഉള്ളത്. ഈ കുടിശിക അടയ്ക്കാത്തവര്‍ സാധാരണക്കാരാണെങ്കില്‍ അറിയാം ഉടന്‍ ഫ്യൂസ് ഊരും. എന്തിന് ഭരണം നിയന്ത്രിക്കുന്ന സെക്രട്ടേറിയറ്റിലെ വരെ ഫ്യൂസ് കുടിശികയുടെ പേരില്‍ വൈദ്യുതി ബോര്‍ഡ് ഊരി.
വന്‍സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും വൈദ്യുതി ബോര്‍ഡ് വന്‍കിട കമ്പനികളുടെ കുടിശിക കണ്ടില്ലെന്നു നടിക്കുന്നു. വന്‍കിട കമ്പനികള്‍ ആയിരം കോടിയിലേറെ രൂപ വൈദ്യുതി ചാര്‍ജ് ഇനത്തില്‍ നല്‍കാനുള്ളപ്പോഴാണ് പ്രതിസന്ധി മറികടക്കാന്‍ കറന്റ് ചാര്‍ജ് കൂട്ടാന്‍ ബോര്‍ഡ് ആലോചിക്കുന്നത്.
വമ്പന്‍മാരെ തൊടാനുള്ള പേടികൊണ്ടാണ് ബോര്‍ഡ് സാധാരണക്കാരുടെ മേല്‍ കുതിര കയറുന്നത്.
ബോര്‍ഡിന് കുടിശിക നല്‍കാനുള്ളതില്‍ ഏറെയും സ്വകാര്യ വന്‍കിട കമ്പനികളാണ്. 159 കോടി രൂപ സ്വകാര്യ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും വൈദ്യുതി ബോര്‍ഡിനു കിട്ടാനുണ്ട്. മുരുകപ്പ ഗ്രൂപ്പ്, ടാറ്റാ ടീ ലിമിറ്റഡ് എന്നിവരാണ് കുടിശിക വരുത്തിയ സ്വകാര്യ കമ്പനികളില്‍ പ്രധാനികള്‍. ഈ രണ്ടു സ്ഥാപനങ്ങള്‍ മാത്രം നല്‍കാനുള്ളത് 21,89,84,639 രൂപയാണ്.
ടാറ്റാ ടീ ലിമിറ്റഡ് നല്‍കാനുള്ളത് 11,62,39,455 രൂപയാണ്. മുരുകപ്പ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മണിയാര്‍ ഹൈഡ്രോ ഇലക്ട്രിക് പ്രൊജക്റ്റ്് 10,27, 46,184 രൂപയാണ് നല്‍കാനുള്ളത്. തമിഴ്‌നാട്ടിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിന്റെ പേരിലുള്ള കമ്പനിയാണിത്. അവരെ തൊട്ടാല്‍ വൈദ്യുതി ബോര്‍ഡ് വിവരം അറിയും. മുരുകപ്പ ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കേരളത്തില്‍ ആറു കമ്പനികള്‍ വേറെയുണ്ട്. അവയില്‍ ഏതില്‍ നിന്നെങ്കിലും ഈ പണം വേണമെങ്കില്‍ ഈടാക്കാനും സര്‍ക്കാറിനു സാധിക്കും. എന്നാല്‍ ഇതൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല.
സ്വകാര്യ പവര്‍ ജനറേറ്റിങ് സ്ഥാപനങ്ങള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്കൊക്കെ കാരണം. ഈ സ്ഥാപനങ്ങള്‍ സര്‍ക്കാരിനു വൈദ്യുതി നല്‍കുന്നുണ്ടോ, എത്രമാത്രം വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. കേരളത്തിന്റെ ശ്രദ്ധ മുല്ലപ്പെരിയാറില്‍ മാത്രം ഒതുങ്ങുമ്പോള്‍ ചെറുതും വലുതുമായ മറ്റു പ്രൊജക്റ്റുകള്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നു.
ഇവിടെയാണ് സാധാരണക്കാര്‍ ചോദിച്ച് പോകുന്നത് സിങ്കത്തിനും പേടിയാണോ ഈ വമ്പന്മാരെ?
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 minutes ago)

അസര്‍ബൈജാന്‍ വിമാനത്താവളത്തിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം  (19 minutes ago)

റിയാദിലെ ഹാരയില്‍ കൊല്ലപ്പെട്ട ആന്ധ്രാ സ്വദേശികളായ ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും  (1 hour ago)

ആരോഗ്യ രംഗത്ത് ഡിജിറ്റല്‍ മുന്നേറ്റം, ആരോഗ്യ സ്ഥാപനങ്ങളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍: എംഇ ഹെല്‍ത്ത്; തൊട്ടടുത്തുള്ള സര്‍ക്കാര്‍ ആശുപത്രികളും സേവനങ്ങളും എളുപ്പത്തില്‍ അറിയാം  (1 hour ago)

പശ്ചിമേഷ്യ സംഘര്‍ഷം; പ്രവാസി മലയാളികള്‍ക്ക് 24 മണിക്കൂറും ടെലിമനസ്സ് സേവനം  (1 hour ago)

ജസ്‌ലിയയുടെ അപകടമരണം: കാറോടിച്ച ഡോക്ടര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുമെന്ന് പൊലീസ്  (1 hour ago)

അങ്കമാലിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പൊലീസിനെതിരെ ജാസ്‌ലിയയുടെ കുടുംബം  (2 hours ago)

ശ്രീകാര്യത്ത് വീടിനുളളില്‍ സ്ഥാപിച്ച എയര്‍ കണ്ടീഷനുള്ളില്‍ അഞ്ച് പാമ്പുകളെ കണ്ടെത്തി  (2 hours ago)

മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി; കേരളത്തിന് 360 കോടി രൂപ അനുവദിച്ചു  (2 hours ago)

ശാന്തി മന്ദിരത്തിലെ അന്തേവാസികൾക്ക് കിടക്കകൾ, കസേരകൾ, വാട്ടർ ഡിസ്പെൻസറുകൾ സംഭാവന ചെയ്ത് യു എസ് ടി  (2 hours ago)

മില്‍മ റീല്‍ ചലഞ്ചില്‍ മാര്‍ച്ച് 15 വരെ പങ്കെടുക്കാം: ഒന്നാം സമ്മാനം ഒരു ലക്ഷം രൂപ...  (2 hours ago)

ഇന്നൊവേഷന്‍ ഡേയിലെ പ്രധാന ആകര്‍ഷണമായി ഭിന്നശേഷി കുട്ടികളുടെ സാന്നിധ്യം: മന്ത്രി എം.ബി. രാജേഷ് കുട്ടികളുമായി ആശയവിനിമയം നടത്തി; സ്‌ട്രൈഡ് പദ്ധതിയിലൂടെ നിര്‍മ്മിച്ച കുട്ടികള്‍ക്കായുള്ള സാങ്കേതിക സഹായ ഉപ  (2 hours ago)

ഓഹരി ഉടമകൾക്ക് 301 കോടി രൂപ ലാഭവിഹിതം ശുപാർശ ചെയ്ത് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ ശക്തമായ സാമ്പത്തിക വളർച്ചയും വരും വർഷങ്ങളിലെ നിക്ഷേപങ്ങൾക്കായുള്ള സാമ്പത്തിക ഭദ്രതയും കണക്കിലെടുത്താണ് ഈ തീരുമാനം...  (2 hours ago)

അമേരിക്കന്‍ എണ്ണക്കപ്പല്‍ ആക്രമിച്ച് ഇറാന്‍  (2 hours ago)

തളിപ്പറമ്പിൽ ശ്യാമളയ്ക്കെതിരെ 'ചാവേറുകൾ'; ഗോവിന്ദന്റെ പത്നിക്കെതിരെ പാർട്ടിയിലുടനീളം പടയൊരുക്കം...  (2 hours ago)

Malayali Vartha Recommends