സംസ്ഥാനത്തെ ആദ്യ വനിത പോലീസ് ബറ്റാലിയന്റെ പാസിങ് ഔട്ട് പരേഡ് നാളെ

സംസ്ഥാനത്തെ ആദ്യ വനിത പൊലീസ് ബറ്റാലിയന്റെ പരിശീലനം പൂര്‍ത്തിയായി കഴിഞ്ഞു. തൃശൂര്‍ രാമവര്‍മപുരം പൊലീസ് അക്കാദമിയില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന് സല്യൂട്ട് നല്‍കി ബറ്റാലിയന്‍ പുറത്തിറങ്ങും. സംസ്ഥാന പൊലീസ് സേനയിലെ വനിത പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും സ്ത്രീസുരക്ഷ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കുന്നതിനും ലക്ഷ്യമിട്ടാണ് വനിത പൊലീസ് ബറ്റാലിയന്‍ രൂപവത്കരിച്ചത്.
ഒമ്പതു മാസത്തെ കമാന്‍ഡോ പരിശീലനവും നൈറ്റ് ഫയറിങ്ങും ഓണ്‍ലൈന്‍ ഇലേണിങ് പരീക്ഷയും ദുരന്ത നിവാരണ പരിശീലനവും ഉള്‍പ്പെടെ അതിവിദഗ്ധ പരിശീലനമാണ് 578 വനിത ബറ്റാലിയന്‍ അംഗങ്ങള്‍ക്ക് നല്‍കിയത്. പിസ്റ്റള്‍, ഓട്ടോമാറ്റിക് ഗണ്‍ എന്നിവക്ക് പുറമെ എ.കെ 47 ഉപയോഗിച്ചുള്ള പരിശീലനവും ലഭിച്ചു.
44 വനിത പൊലീസുകാര്‍ക്ക് ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്‍ മാതൃകയില്‍ പരിശീലനം നല്‍കി കേരളത്തിലെ ആദ്യ കമാന്‍ഡോ പ്ലാറ്റൂണും രൂപവത്കരിച്ചിട്ടുണ്ട്. എ.ഡി.ജി.പി ബി.സന്ധ്യയുടെ നിര്‍ദേശത്തില്‍ ഡി.ഐ.ജി അനൂപ് കുരുവിള ജോണിന്റെ നിയന്ത്രണത്തിലായിരുന്നു പരിശീലനം.
https://www.facebook.com/Malayalivartha
























