തീർത്ഥാടക പ്രവാഹം.... ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു...

മണ്ഡല - മകര വിളക്കിനോടനുബന്ധിച്ച് ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. സീസണ്‍ 18 ദിവസം പിന്നിടുമ്പോഴാണ് തീര്‍ത്ഥാടക പ്രവാഹത്തിന്റെ കണക്കുകള്‍ പുറത്തുവരുന്നത്.
ഔദ്യോഗിക കണക്കുപ്രകാരം ഡിസംബര്‍ 3 വൈകീട്ട് 7 മണി വരെ 14,95,774 പേരാണ് മലചവിട്ടയത്. ഏഴ് മണിക്ക് ശേഷമുള്ള എണ്ണം കൂടി കൂട്ടിയാല്‍ 15 ലക്ഷം കവിയും. ബുധനാഴ്ച പുലര്‍ച്ചെ 12 മുതല്‍ വൈകുന്നേരം 7 വരെ 66522 പേരാണ് എത്തിയത്. ഒരു ദിവസം 1,18,000 പേര്‍ എന്നതാണ്, ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന കണക്ക്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളിലായി തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. തിരക്ക് കുറഞ്ഞതോടെ ഭക്തര്‍ക്ക് സുഖദര്‍ശനം ഉള്‍പ്പെടെ സാധ്യമാകുകയും ചെയ്യുന്നു.
ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
തീർത്ഥാടനം സുഗമമാക്കുന്നതിന് സുരക്ഷാ പരിശോധന കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് സേന.
https://www.facebook.com/Malayalivartha























