രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഫിലിം സ്റ്റുഡിയോയായ എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു...

ഇന്ന് പുലർച്ചെ ചെന്നൈയിൽ വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം
രാജ്യത്തെ ഏറ്റവും പഴക്കമുള്ള ഫിലിം സ്റ്റുഡിയോയായ എവിഎം പ്രൊഡക്ഷൻസിന്റെ ഉടമയും നിർമാതാവുമായ എം ശരവണൻ അന്തരിച്ചു. 86 വയസായിരുന്നു.
ഇന്ന് പുലർച്ചെ ചെന്നൈയിൽ വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്നായിരുന്നു അന്ത്യം. ചലച്ചിത്ര നിർമ്മാതാവ് എ വി മെയ്യപ്പൻ ചെട്ടിയാരുടെ മൂന്നാമത്തെ മകനായ ശരവണൻ 1958 മുതലാണ് എവിഎം പ്രൊഡക്ഷൻസിന്റെ ചുമതല ഏറ്റെടുത്തത്. വർഷങ്ങൾക്കുള്ളിൽ തന്നെ തമിഴ് സിനിമാമേഖലയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി മാറി.
"https://www.facebook.com/Malayalivartha























