യക്ഷിക്ക് പ്രിയം മീന്‍വില്‍പ്പനയ്ക്കെത്തുന്നവരെയും നടക്കാനിറങ്ങുന്നവരെയും; കൈകൊട്ടി വിളിച്ചും, അട്ടഹസിച്ചും കാരയ്ക്കാട്ടുകുന്നിലെ ''യക്ഷി

യക്ഷിവേഷം കെട്ടിയ സാമൂഹ്യവിരുദ്ധരെ പിടികൂടാന്‍ ഉന്പിടി കാരയ്ക്കാട്ടുകുന്നിലെ നാട്ടുകാരും പോലീസും ഇപ്പോള്‍ ഉറക്കമിളച്ചു കാത്തിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി യക്ഷിയുടെ പേരില്‍ പ്രദേശത്തെ ജനങ്ങളെ ആരോ പേടിപ്പിക്കുകയാണ്. വെള്ളവസ്ത്രം ധരിച്ച് എത്തിയ ചിലര്‍ രാത്രിയില്‍ സഞ്ചരിക്കുന്നവരെ ഭയപ്പെടുത്തുകയാണ്.
വിജനമായ പ്രദേശങ്ങളില്‍ ആളുകള്‍ നടന്നു പോകുന്‌പോള്‍ കൈകൊട്ടി വിളിക്കുകയും അട്ടഹസിക്കുകയും ചെയ്യും. പുലര്‍ച്ചെ മീന്‍കച്ചവടത്തിനായി എത്തുന്നവരെയും പത്രവിതരണം നടത്തുന്നവരെയും നടക്കാനിറങ്ങിയവരെയുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ യക്ഷിയുടെ പേരില്‍ ഭയപ്പെടുത്തിയത്.
പ്രദേശത്തെ വീടുകള്‍ക്ക് സമീപം എത്തി രാത്രികാലങ്ങളില്‍ ശബ്ദം ഉണ്ടാക്കുന്നതായും വീടുകള്‍ക്കു നേരെ കല്ലെറിയുന്നതായും നാട്ടുകാര്‍ പറയുന്നു. ഇതോടെ പ്രദേശത്തെ ചില യുവാക്കള്‍ ചേര്‍ന്ന് യക്ഷിയെ പിടികൂടുവാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല. യക്ഷിശല്യം പതിവായതോടെ നാട്ടുകാര്‍ വിവരം കറുകച്ചാല്‍ പോലീസില്‍ അറിയിച്ചു.
പോലീസ് എത്തി പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും യക്ഷിയെ കുടുക്കുവാന്‍ കഴിഞ്ഞില്ല. സംഭവത്തിനു പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് കറുകച്ചാല്‍ പോലീസ് പറഞ്ഞു. പോലീസ് എത്തിയതിനു ശേഷം രണ്ടുദിവസമായി യക്ഷിശല്യം ഇല്ല.
https://www.facebook.com/Malayalivartha
























