കോഴിക്കോട് കളക്ടറും കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പി.എസും ആയിരുന്ന കളക്ടര്‍ ബ്രോ പാലക്കാട്ടെ ഉള്‍നാടന്‍ ഷാപ്പില്‍ ഊണ് കഴിക്കാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച

നമ്മുടെ കളക്ടര്‍ ബ്രോ ഷാപ്പില്‍. പാലക്കാട്ടെ ഉള്‍ഗ്രാമത്തിലുള്ള ഷാപ്പില്‍ വിശന്ന് വലഞ്ഞാണ് ബ്രോ ചെന്നത്. സംഭവം പുള്ളിക്കാരന്‍ തന്നെ വിവരിക്കട്ടെ... ദ പാലക്കാടന്‍ കള്ള് ഷാപ്പ് - ഫില്‍ട്ടറില്ല, കറക്ഷനില്ല. വെറും കാറ്റ്. വയല്. പിന്നെ ഷാപ്പ്. ഉച്ചക്ക് വിശന്ന് ചെന്ന് കേറി. ഷാപ്പില്‍ ഊണില്ല, കറിയില്ല. കറിവെപ്പുകാരി കഴിഞ്ഞാഴ്ച മരിച്ചു. ഷാപ്പിലെ ചേട്ടന് പറയുമ്പോള്‍ നിര്‍വികാരത.
വേറെ ക്ലയന്റ്‌സ് ആരും ഷാപ്പിലില്ല. മൂകത. മൂലയ്‌ക്കെ ബെഞ്ചില്‍ മൂകയായി ഒരൊറ്റ അമ്മച്ചി. ഒരൊറ്റ ഗ്ലാസ്സ്, ഒരൊറ്റ അരിപ്പ, ഒരു കുപ്പി മാത്രം അമ്മച്ചിക്ക്. പക്ഷേ അവര് കുടിക്കുന്നത് നമ്മള് കണ്ടില്ല. മുതുകാടിന്റെ മാജിക്ക് പോലെയാ അമ്മച്ചീന്റെ കുടി. ഗ്ലാസ്സ് കാലിയാവുന്നുണ്ട്, കുപ്പി ഒഴിയുന്നുണ്ട്. പക്ഷേ കുടിക്കുന്നത് കാണാന്‍ പറ്റൂല്ല. നമ്മള് കാണാത്തപ്പൊ വീശുന്നതാ. നടത്തിപ്പുകാരന്റെ ട്രിവിയ അമ്മച്ചി ഡെയ്‌ലി ഒരു കുപ്പി അടിക്കും.
എവിടാ എന്താ എന്നൊക്കെ ചോദിച്ചപ്പൊ ചിരി. ഐശ്വര്യം തുളുമ്പുന്ന ശ്രീത്തമുള്ള അമ്മൂമ്മച്ചിരി. ഊണന്വേഷണം വേറെ ദിശയിലേക്കാക്കി ടാറ്റ പറഞ്ഞിറങ്ങുമ്പൊ അവര് കൈ നീട്ടി. ഷേക്ക് ഹാന്റല്ല, ഭിക്ഷ. ചില്ലറ കൊടുത്തു. കൈ തൊട്ടപ്പൊ നല്ല ഷാപ്പ് കറിയുടെ എരുവ്.

https://www.facebook.com/Malayalivartha
























