കളഞ്ഞുകിട്ടിയ മുതൽ സ്വന്തമാക്കാൻ തോന്നിയില്ല; 25000 രൂപയുടെ വിലയറിയാം... റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ 25000 രൂപ ഉടമസ്ഥനു തിരികെ നല്‍കുമ്പോൽ മനസ് സന്തോഷിച്ചു; നാടിന് മാതൃകയായി ഈ ഒന്‍പതാം ക്ലാസുകാരന്‍

റോഡില്‍ നിന്നു കളഞ്ഞു കിട്ടിയ 25000 രൂപ ഉടമസ്ഥനു തിരികെ നല്‍കി നാടിന് മാതൃകയായിരിക്കുകയാണ് വെങ്ങോല ശാലേം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും വളയന്‍ചിറങ്ങര വാരിക്കാട് ആലുക്കല്‍ വേണുവിന്റെ മകനുമായ വിനയ് വേണു.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ശാലേം സ്‌കൂളിലെ കായിക പരിശീലനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്ബോഴാണ് പണം കിട്ടിയത്. അപ്പോള്‍ തന്നെ കായികാധ്യാപകനായ ജിജോ ജെയിംസിനെ വിളിച്ച് വിവരം പറഞ്ഞു. അദ്ദേഹം പേരുമ്ബാവൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയും ഉടമസ്ഥനെ കണ്ടെത്തുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























