ജൂനിയർ ഹോക്കി ലോക കിരീടം ലക്ഷ്യമിടുന്ന ആതിഥേയരായ ഇന്ത്യക്ക് ഇന്ന് സെമി ഫൈനൽ പോരാട്ടം

ജൂനിയർ ഹോക്കി ലോക കിരീടം ലക്ഷ്യമിടുന്ന ആതിഥേയരായ ഇന്ത്യക്ക് ഇന്ന് സെമി ഫൈനൽ പോരാട്ടം. നിലവിലെ ജേതാക്കളായ ജർമനിയാണ് പി.ആർ. ശ്രീജേഷ് പരിശീലിപ്പിക്കുന്ന സംഘത്തിന്റെ എതിരാളികൾ. രാത്രി എട്ടിന് മേയർ രാധാകൃഷ്ണൻ സ്റ്റേഡിയത്തിൽ മത്സരം നടക്കും. വൈകുന്നേരം 5.30ന് ഒന്നാം സെമിയിൽ സ്പെയിനിനെ അർജന്റീന നേരിടും.
കഴിഞ്ഞ ദിവസം നടന്ന ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിക്കുകയായിരുന്നു ഇന്ത്യ. കളി 2-2ൽ കലാശിച്ചതോടെയാണ് ടൈബ്രേക്കർ വേണ്ടിവന്നത്. 4-3നായിരുന്നു ജയം നേടിയത്.
പ്രാഥമിക റൗണ്ടിലെ മൂന്നു വൻ വിജയങ്ങളുമായാണ് ഇന്ത്യ ക്വാർട്ടർ ഫൈനലിലെത്തിയത്. 29 ഗോൾ സ്കോർ ചെയ്തപ്പോൾ ഒരെണ്ണംപോലും വഴങ്ങിയിരുന്നില്ല. ഫ്രാൻസിനെയാണ് ജർമനി ക്വാർട്ടറിൽ വീഴ്ത്തിയത്. അർജന്റീന നെതർലൻഡ്സിനെയും സ്പെയിൻ ന്യൂസിലൻഡിനെയും തോൽപിച്ച് അവസാന നാലിലെത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha
























