ഞങ്ങളുടെ സഹോദരനെ സുരക്ഷിതമായി തിരിച്ചു നല്‍കിയ കോഴിക്കോടിന്റെ നന്മയ്ക്ക് നന്ദി... ഇവിടെ ആയതുകൊണ്ടു മാത്രമാണ് ഞങ്ങൾക്ക് അവനെ തിരികെ കിട്ടിയത്...

ഇവിടെ ആയതുകൊണ്ടു മാത്രമാണ് ഞങ്ങള്‍ക്ക് ജ്യേഷ്ഠനെ തിരിച്ചു കിട്ടിയത്. ഞങ്ങളുടെ നാട്ടിലാണെങ്കില്‍ ഇങ്ങനെയുള്ളവരെ കണ്ടാല്‍ അടിച്ചോടിക്കുകയാണ് ചെയ്യുക. എന്നും ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. സഹോദരനെ സുരക്ഷിതമായി തിരിച്ചു നല്‍കിയ കോഴിക്കോടിന്റെ നന്മയ്ക്ക് നന്ദി പറയുകയാണ് മഹാരാഷ്ട്ര ജെല്‍ന സ്വദേശികളായ ഇവര്‍. സഹോദരന്‍ രാജു വാണിദാസ് യാദവിനും മൂന്നു സുഹൃത്തുക്കള്‍ക്കുമൊപ്പം രവീന്ദ്ര ഭാനുദാസ് യാദവ് സന്തോഷത്തോടെ നാട്ടിലേക്കു മടങ്ങി.
വർഷങ്ങൾക്ക് ശേഷം സ്വന്തം സഹോദരനെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ഈ കുടുംബം. ഒന്നര പതിറ്റാണ്ടിനു ശേഷമാണ് കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രാജു വാണിദാസ് യാദവും കുടുംബവും രവീന്ദ്ര ഭാനുദാസ് യാദവിനെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും. മഹാരാഷ്ട്രയില്‍ നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായതാണെങ്കിലും 2016 ജൂലൈ 20ന് ആണ് യാദവ് ഇവിടെ എത്തിയത്. അധികം സംസാരിക്കാത്ത പ്രകൃതക്കാരനാണ്.
യാദവ് എന്നു മാത്രമാണ് പറഞ്ഞത്. കേന്ദ്ര ആഭ്യന്തര വകുപ്പില്‍ നിന്ന് വിരമിച്ച ശേഷം ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന കോട്ടൂളി സ്വദേശി എം ശിവന്‍ നാലു ദിവസം മുന്‍പ് യാദവുമായി സംസാരിച്ചു. ഈ സമയം ഒരു പേപ്പര്‍ നല്‍കി. അതില്‍ ജെല്‍ന അമ്ബാട് എന്നെഴുതി. ഇതു പ്രകാരം ജെല്‍ന പോലീസുമായി ബന്ധപ്പെട്ടാണ് ബന്ധുക്കളെ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























