ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ് വീണ്ടും ഉയരുന്നു ; ചെറുതോണി അണക്കെട്ടിന്റെ പരിസരത്തെത്തുന്ന സെൽഫി പ്രേമികൾക്ക് കർശന വിലക്ക്

ചെറുതോണി അണക്കെട്ടിന്റെ പരിസരത്തെത്തുന്ന സെൽഫി പ്രേമികൾക്ക് കർശന വിലക്ക്. കളക്ടറുടെ നിർദ്ദേശപ്രകാരമാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ചെറുതോണി അണക്കെട്ടിന് അരികിൽ എത്തി സെൽഫി എടുക്കുന്നവരെ നിയന്ത്രിക്കുന്നതിന് പുറമെ അണക്കെട്ടിന്റെ ചുവട്ടിൽ സംരക്ഷണ വേലി നിർമിക്കുന്ന ജോലിയും പുരോഗമിക്കുന്നു.
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നത് കാണാൻ എത്തുന്നവരെ വഴിക്ക് വച്ച് തടയും. അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുമ്പോൾ ഇടുക്കി റൂട്ടിൽ ഗതാഗതം നിയന്ത്രിക്കാനും ഇവിടേക്ക് വരുന്ന സഞ്ചാരികളെ നിയന്ത്രിക്കാനുമാണ് തീരുമാനം. ഷട്ടർ ഉയർത്തുന്ന അവസരത്തിൽ ചെറുതോണി പാലത്തിലൂടെയും കരിമ്പൻ പാലത്തിലൂടെയും ഗതാഗതം അനുവദിക്കില്ല. ഇടുക്കി ജില്ലാ പോലിസ് മേധാവി കെ. ബി. വേണുഗോപാൽ അറിയിച്ചു.
https://www.facebook.com/Malayalivartha

























