ബിജെപി നേതാവും രാജ്യസഭാംഗവുമായ വി. മുരളിധരൻ ബി ജെ പി ദേശീയ നേത്യത്വത്തിന്റെ വിശ്വസ്തരുടെ പട്ടികയിൽ നിന്നും ഔട്ടായി...

ബിജെപി നേതാവും രാജ്യസഭാംഗവുമായ വി. മുരളിധരൻ ബി ജെ പി ദേശീയ നേത്യത്വത്തിന്റെ വിശ്വസ്തരുടെ പട്ടികയിൽ നിന്നും ഔട്ടായി. പി എസ് ശ്രീധരൻ പിള്ള പാർട്ടി സംസ്ഥാന പ്രസിഡന്റായതോടെയാണ് മുരളിയുടെ നീക്കങ്ങൾ പൊളിഞ്ഞത്. വിശ്വസ്തനായ മുരളി ദേശീയ നേതൃത്വത്തിന്റെ മുന്നിൽ ഇപ്പോൾ ഒരു ഗ്രൂപ്പ് നേതാവ് മാത്രമാണ്.
സംസ്ഥാന അധ്യക്ഷനായി പി എസ് ശ്രീധരൻ പിള്ളയെ നിയമിച്ചതോടെ ബിജെപിയിലെ കേരള ഘടകത്തിൽ അമർഷം പുകയുകയാണ്. കുമ്മനം രാജശേഖരനെ ഗവർണറായി നാടുകടത്തിയത് മുരളിയാണ്. കുമ്മനത്തിന്റെ പ്രവർത്തനം പാർട്ടിക്ക് ഗുണം ചെയില്ലെന്ന വ്യാപക പ്രചരണമാണ് മുരളി നടത്തിയത്. സുരേന്ദ്രനെ പ്രസിഡൻറാക്കാനാണ് മുരളി ശ്രമിച്ചത്. കെ.സുരേന്ദ്രനെ പ്രസിഡൻറാക്കാനുള്ള വി.മുരളീധരന്റെ നീക്കങ്ങളാണ് ഇതോടെ തകർന്നത്. ഫലത്തിൽ മുരളീധരൻ കേന്ദ്ര നേതൃത്വത്തിന്റെ അപ്രതീക്ക് പാത്രമായിരിക്കുകയാണ്.
ശ്രീധരൻപിള്ളയെ നിയമിക്കാൻ നേരിട്ട് തീരുമാനിച്ചത് അമിത് ഷായാണ്. കേരളത്തിലെത്തിയ അമിത് ഷാ ബി ജെ പിയുടെ വിവിധ ഗ്രൂപ്പ് നേതാക്കളെ കണ്ടിരുന്നു. കേരളത്തിൽ ബിജെപി ഗുണം പിടിക്കില്ലെന്ന് ചർച്ചക്ക് വേണ്ടിയെത്തിയപ്പോൾ തന്നെ മനസിലായി. പി കെ കൃഷ്ണദാസും ആർ എസ് എസുമാണ് സുരേന്ദ്രനെതിരെ പ്രതിരോധം തീർത്തത്. സുരേന്ദ്രൻ പ്രസിഡൻറായാൽ ബി ജെ പിയിൽ വൻതോതിൽ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന് കൃഷ്ണദാസ് വിഭാഗം വാദിച്ചു. ആർ എസ് എസ് ആകട്ടെ ഒരു പടി കൂടി മുന്നിൽ കടന്ന് കുമ്മനത്തെ മാറ്റിയതിലുള്ള അമർഷം പരസ്യമാക്കി.2004 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിച്ചത് ശ്രീധരൻപിള്ളയാണ് .അന്നാണ് പാർട്ടിയുടെ വോട്ട് ഷെയർ 12 ശതമാനത്തിലേക്ക് കടന്നത്.
എല്ലാ അർത്ഥത്തിലും മുരളി വിരുദ്ധനാണ് പിള്ള. ചെങ്ങന്നൂരിൽ മുരളി സജീവമാകാത്തതും അതുകൊണ്ടാണ്. നായർ സർവീസ് സൊസൈറ്റിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് പിള്ള. നായർ സർവീസ് സൊസൈറ്റിയും ബി ജെ പിയും തമ്മിലുള്ള വഴക്ക് അവസാനിപ്പിക്കണമെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കേരളത്തിൽ പിള്ളയെ നിയമിച്ചപ്പോൾ തന്നെ മുരളിയെ ആന്ധ്രയിലേക്ക് മാറ്റി. മുരളി കേരളത്തിൽ നിൽക്കുന്നതിനോട് പോലും പാർട്ടിക്ക് താത്പര്യമില്ല. കേരളത്തിൽ മുരളി തുടർന്നാൽ അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബി ജെ പി ദേശീയ നേതൃത്വം. ആർ എസ് എസിനും ശ്രീധരൻപിള്ളയോട് താത്പര്യമുണ്ട്.
കെ സുരേന്ദ്രനെ കാസർകോട്ടു നിന്നും ലോകസഭയിലേക്ക് മത്സരിപ്പിക്കും. സുരേന്ദ്രൻ കാസർകോട്ടു ചെന്നാൽ ജയസാധ്യതയുണ്ടെന്നാണ് പാർട്ടി കരുതുന്നത്. മഞ്ചേശ്വരത്ത് നിസാര വോട്ടിനാണ് സുരേന്ദ്രൻ തോറ്റത്. പി.കരുണാകരനാണ് കാസർകോട് എം.പി. എറെ നാളായി അദ്ദേഹമാണ് കാസർകോടിനെ പ്രതിനിധീകരിക്കുന്നത്. ഇതിൽ ഒരു മാറ്റം വരാൻ കാസർകോട്ടുകാർ ആഗ്രഹിക്കുന്നുണ്ട്. അത് ഇത്തവണ സംഭവിക്കാൻ സാധ്യതയുണ്ട്. കാസർകോട്ട് യുഡിഎഫിന് മികച്ച സ്ഥാനാർത്ഥിയില്ല. ഏറെ നാളായി വരുത്തൻമാരെ കൊണ്ടുവന്ന് മത്സരിപ്പിക്കുകയാണ് ചെയ്യുന്നത്.
പാർലെമെന്റ് തെരഞ്ഞടുപ്പിൽ ശ്രീധരൻപിള്ളയുടെ സഹായത്തോടെ ബിജെപിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നാണ് ദേശീയ നേതൃത്വം കരുതുന്നത്. ലോകസഭയിൽ കേരളത്തിൽ നിന്നും മികച്ച നേട്ടം ബി ജെ പി ഇക്കുറി പ്രതീക്ഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























