സോഷ്യല്‍ മീഡിയയിലൂടെ തന്നെ അപമാനിച്ചവര്‍ക്കെതിരെ നടപടിയെടുത്തതിന് നന്ദി അറിയിക്കാന്‍ മുഖ്യമന്ത്രിയെ കാണാന്‍ ഹനാനെത്തി

ജീവിക്കാനും പഠനത്തിനുമായി കൊച്ചിയില്‍ മത്സ്യംവിറ്റ ഹാനാന്‍ എന്ന വിദ്യാര്‍ത്ഥി സര്‍ക്കാരിന്റെ മകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുമായി ഹനാന്‍ കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ' ഹനാന്‍ വന്നു കണ്ടിരുന്നു. മന്ത്രിസഭായോഗം കഴിഞ്ഞെത്തിയപ്പോള്‍ ആയിരുന്നു ഹനാന്‍ വന്നത്. ആ കുട്ടിയുടെ മുഖത്തെ ചിരി കണ്ടപ്പോള്‍ സന്തോഷം തോന്നി.
പഠിക്കാനും ജീവിക്കാനുമായി തൊഴിലെടുക്കുന്ന വാര്‍ത്ത വന്നതിന്റെ പേരില്‍ കടുത്ത സൈബര്‍ ആക്രമണം നേരിട്ട കുട്ടിയാണ് ഹനാന്‍. അന്ന് സര്‍ക്കാര്‍ ഹനാന് എല്ലാ സംരക്ഷണവും ഉറപ്പാക്കിയിരുന്നു. കുറ്റക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനു നന്ദി അറിയിക്കാനായിരുന്നു ഹനാന്‍ എത്തിയത്- മുഖ്യമന്ത്രി ഫെയിസ്ബുക്കില്‍ കുറിച്ചു.
സര്‍ക്കാരിന്റെ എല്ലാ സംരക്ഷണവും ഉണ്ടാകുമെന്ന് കുട്ടിക്ക് ഉറപ്പു നല്‍കി. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നല്ല ധൈര്യത്തോടെ മുന്നോട്ടു പോകാന്‍ ഹനാനോട് നിര്‍ദ്ദേശിച്ചു.
https://www.facebook.com/Malayalivartha

























