മറ്റൊരാളുടെ ആധാർ നമ്പർ ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധം ; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആധാർ നിയന്ത്രണ ഏജൻസിയായ യു.ഐ.ഡി.എ.ഐ.

കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് ആധാർ നമ്പർ ചലഞ്ച്. ആധാർ നമ്പർ പരസ്യപ്പെടുത്താൻ വെല്ലുവിളിച്ചുകൊണ്ട് പ്രമുഖർക്ക് നേരെ ചോദ്യം ഉന്നയിക്കുന്നതായിരുന്നു ഈ ചലഞ്ച്. ആധാർ നമ്പർ വഴി സ്വകാര്യ വിവരങ്ങൾ ചോരുമെന്നും ഇല്ലെന്നും ഉള്ള വാദങ്ങൾ ഇപ്പോൾ ശക്തമാണ്. അതുകൊണ്ടുതന്നെ ആധാര വിവരങ്ങൾ പരസ്യമാക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആധാർ നിയന്ത്രണ ഏജൻസിയായ യുഐഡിഎഐ.
ചലഞ്ച് വ്യാപകമായ സാഹചര്യത്തിൽ മറ്റൊരാളുടെ ആധാർ നമ്പർ ഇടപാടുകൾക്കായി ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് അറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ട്രായ് ചെയർമാനായ ആർഎസ് ശർമയുടെ ആധാർ ചലഞ്ച് ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇത് ശര്‍മയ്ക്ക് വലിയ പാരയാവുകയും ചെയ്തിരുന്നു. ഹാക്കര്‍മാര്‍ അദ്ദേഹത്തിന്റെ ഫോണ്‍ നമ്പര്‍, ഇമെയില്‍, പാന്‍ കാര്‍ഡ് നമ്പര്‍, വാട്‌സാപ്പ് ഡിപി എന്നിവ ചോര്‍ത്തി അദ്ദേഹത്തെ ഞെട്ടിച്ചിരുന്നു. ഇതോടെ ആധാറിന്റെ സുരക്ഷയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച നടക്കുകയും ചെയ്തു. ഇതിന് പിന്നാലെ ഈ വിവരങ്ങളൊന്നും ആധാര്‍ ഡാറ്റാബേസില്‍ നിന്ന് ചോര്‍ന്നതല്ലെന്ന വാദവുമായി യുഐഡിഎഐ രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha

























