സ്ത്രീകളെയും ഒരു സമുദായത്തെയും നോവലില്‍ ആക്ഷേപിക്കുന്നു ; ‘മീശ’ നോവൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘മീശ’ നോവൽ പ്രസിദ്ധീകരിക്കുന്നത് വിലക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. സ്ത്രീകളെയും ഒരു സമുദായത്തെയും നോവലില്‍ ആക്ഷേപിക്കുന്നതായി ആരോപിച്ചാണു ഹർജി.
സംഘപരിവാറിന്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ രൂക്ഷമായതിനെ തുടർന്ന് നോവൽ പിൻവലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കഥാകൃത്ത് എസ്.ഹരീഷ് പ്രഖ്യാപിച്ചിരുന്നു. പിന്നാലെ നോവൽ പ്രസിദ്ധീകരിക്കാൻ തയാറാണെന്ന് കാണിച്ച് പ്രമുഖ പ്രസാധകരായ ഡിസി ബുക്ക്സ് രംഗത്തെത്തി. ഇതേ തുടർന്നാണ് നോവൽ പ്രസിദ്ധീകരിക്കരുതെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജിയെത്തിയത്.
https://www.facebook.com/Malayalivartha

























