നാലു വര്‍ഷങ്ങള്‍ക്കു ശേഷം മലമ്പുഴ ഡാം തുറന്നു...115.06 മീറ്റര്‍ സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടില്‍ ജലനിരപ്പ് 114.86 മീറ്ററിലെത്തിയതോടെയാണ് നാലു ഷട്ടറുകള്‍ തുറന്നത്...... പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍

സംസ്ഥാനത്തെ ഏറ്റവും വലിയ ഡാമുകളിലൊന്നായ മലമ്പുഴ ഡാം നാലുവര്‍ഷങ്ങള്‍ക്ക് ശേഷം തുറന്നു. ജില്ലയില്‍ കനത്തമഴ തുടരുന്നതിനാലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ സ്പില്‍വെ ഷട്ടറുകളാണ് തുറന്നത്.
ചൊവ്വാഴ്ചയിലെ കണക്ക് പ്രകാരം 114.78 മീറ്റര്‍ വെള്ളമാണ് മലമ്പുഴ അണക്കെട്ടിലുള്ളത്. 115.06 മീറ്ററാണ് ഡാമി!ന്റെ പരമാവധി ശേഷി. 2014ലാണ് ഇതിന് മുമ്പ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.
മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതോടെ സമീപത്തെ പുഴകളില്‍ വെള്ളം ഉയരുമെന്നും പൊതുജനങ്ങള്‍ മുന്‍കരുതലുകളെടുക്കണമെന്നും ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ല കലക്ടര്‍ അറിയിച്ചിട്ടുണ്ട്. രണ്ടുദിവസത്തേക്കുകൂടി മഴയുണ്ടാവുമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ വെള്ളിയാഴ്ചയാവും ഷട്ടറുകള്‍ അടയ്ക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുക.
അടിയന്തര സാഹചര്യങ്ങളില്‍ ജില്ല എമര്‍ജന്‍സി ഓപറേഷന്‍ സന്റെറുകളുമായി ബന്ധപ്പെടുക. നമ്പറുകള്‍: കലക്ടറേറ്റ്0491 2505309, 0491 2505209,

താലൂക്കുകളായ പാലക്കാട് 0491 2505770, ആലത്തൂര്‍ 0492 2222324, ചിറ്റൂര്‍ 04923 224740, ഒറ്റപ്പാലം 0466 2244322, പട്ടാമ്പി 0466 2214300, മണ്ണാര്‍ക്കാട് 04924 222397.
https://www.facebook.com/Malayalivartha

























