വാരാപ്പുഴയിൽ കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനി ഗർഭിണിയെന്ന് അറിഞ്ഞ് വീട്ടുകാർ ഞെട്ടി; ഒരാഴ്ച മുമ്പ് വീട്ടിൽ കുഞ്ഞിന് ജന്മം നൽകിയ പതിനേഴുകാരി അമ്മയായതോടെ വെട്ടിലായത് ഇരുപത്തിമൂന്നുകാരൻ കാമുകൻ

പതിനേഴുകാരിയായ വിദ്യാര്‍ത്ഥിനി അമ്മയായി. വരാപ്പുഴ കൈതാരത്ത് പ്ളസ് വണ്ണിന് പഠിക്കുന്ന പെണ്‍കുട്ടി ഒരാഴ്ച മുമ്പ് വീട്ടിലാണ് പ്രസവിച്ചത് . കടുത്ത വയറുവേദനയനുഭവപ്പെട്ട പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം വീട്ടുകാർ അറിഞ്ഞത് . പ്രസവിച്ചതോടെ ശിശുഭവനിലേക്ക് മാറ്റിയ പെൺകുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗർഭിണിയാണെന്ന വിവരം പെൺകുട്ടി വീട്ടുകാരിൽനിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വയറുവേദനയും ചർദിയും അനുഭവപ്പെട്ടതിനെ തുടർന്ന് പല പ്രാവശ്യം അടുത്തുള്ള ഹോമിയോ ഡോക്ടറുടെ അടുത്ത് കൊണ്ടുപോയെങ്കിലും ഇക്കാര്യം അറിഞ്ഞിരുന്നില്ല.
ചൈൽഡ് ലൈനും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും വിവരം അറിയിച്ചതിനെ തുടർന്ന് പറവൂർ പോലീസ് കേസെടുത്തു. അയൽവാസിയായ യുവാവിനെതിരേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുപത്തി മൂന്നുകാരനായ ഇയാള്‍ പെൺകുട്ടിയുടെ കാമുകനാണെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയും കുഞ്ഞും ഇപ്പോൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്. 96 ശതമാനത്തിലേറെ മാർക്ക് വാങ്ങിയാണ് പെൺകുട്ടി എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ചത്.
ചേട്ടനെ ഒന്നും ചെയ്യരുതെന്നു മാത്രമാണ് പെൺകുട്ടി പറയുന്നതെന്നും കൂടുതലായി എന്തെങ്കിലും പറയാൻ പെൺകുട്ടി തയ്യാറാകുന്നില്ലെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ പദ്മജ നായർ പറഞ്ഞു. അന്വേഷണം നടക്കുകയാണെന്ന് പറവൂർ സർക്കിൾ ഇൻസ്പെക്ടർ കെ. അനിൽകുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha

























