ആയിരം ദിവസങ്ങള്‍ക്കകം വിഴിഞ്ഞത്ത് കപ്പലടുപ്പിക്കും എന്ന ഗൗതം അദാനിയുടെ വാഗ്ദാനം പാലിക്കാന്‍ ഇനി 38 ദിവസങ്ങള്‍ മാത്രം

ആയിരം ദിവസങ്ങള്‍ക്കകം വിഴിഞ്ഞത്ത് കപ്പലടുപ്പിക്കും എന്ന ഗൗതം അദാനിയുടെ വാഗ്ദാനം പാലിക്കാന്‍ ഇനി 38 ദിവസങ്ങള്‍ മാത്രം. 5.12.2015 നാണ് അദാനി ഉറപ്പ് നല്‍കിയത്. ഈ ഓര്‍മ്മപ്പെടുത്തല്‍ പരിപാടി പാറ നല്‍കാന്‍ തയ്യാറുള്ള നാട്ടുകാരുമായി ചേര്‍ന്നു നടത്താന്‍ വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആക്ഷന്‍ സമിതി തീരുമാനിച്ചു. ആഗസ്ത് രണ്ടിന് രാവിലെ 10 മണിക്ക് സെക്രെട്ടറിയേറ്റിന് മുന്‍പില്‍ നടത്തുന്ന ധര്‍ണ്ണയില്‍ തലസ്ഥാനത്തെ കോളിയൂര്‍ നിവാസികളും പങ്കെടുക്കും.
ഏകദേശം 10 ഏക്കര്‍ സ്ഥലത്തു വ്യാപിച്ചു കിടക്കുന്ന പാറ വിഴിഞ്ഞം പദ്ധതിക്ക് വിട്ടു നല്‍കാന്‍ നാട്ടുകാര്‍ തയ്യാറായിരിക്കയാണ്. കിളിമാന്നൂരിലും നഗരൂരിലും നാട്ടുകാര്‍ പാറ പൊട്ടിക്കുന്നതില്‍ പ്രതിഷേധം ഉയര്‍ത്തുമ്പോഴാണ് കോളിയൂര്‍ നിവാസികള്‍ സഹകരണം വാഗ്ദാനം ചെയ്യുന്നത്. ഹാര്‍ബര്‍ വിജയന്‍, അനന്തരാമന്‍ എന്നീ വി മാക്ക് പ്രവര്‍ത്തകരുടെ പരിശ്രമ ഫലമായിട്ടാണ് നാട്ടുകാര്‍ പാറ വിട്ടു നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടു വന്നിരിക്കുന്നത്. പാറ കിട്ടാന്‍ വിഷമിക്കുന്ന സര്‍ക്കാരും അദാനി കമ്പനിയും കോളിയൂരിലെ പാറ ഉപയോഗപ്പെടുത്തണമെന്നും പറഞ്ഞ സമയത്ത് തന്നെ കപ്പലടുപ്പിക്കണമെന്നും വി മാക്ക് പ്രസിഡന്റ് ഏലിയാസ് ജോണ്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























