ആഭിചാരകർമ്മങ്ങൾക്ക് കളമൊരുക്കിയ വീട്ടിൽ മന്ത്രവാദിയായ ഗൃഹനാഥനെയും ഭാര്യയെയും മക്കളെയും അരുംകൊലചെയ്ത് കൊന്നുകുഴിച്ചുമൂടി അജ്ഞാതൻ; ഇടുക്കി വണ്ണപ്പുറത്ത് കാണാതായ നാലംഗ കുടുംബത്തെ വീടിന് പിന്നിലെ കുഴിയില്‍ കണ്ടതോടെ ഞെട്ടൽ മാറാതെ ബന്ധുക്കളും നാട്ടുകാരും

വണ്ണപ്പുറം കമ്പക്കാനത്ത് കുടുംബത്തില്‍ കാണാതായ നാല് പേരുടേയും മൃതദേഹം കണ്ടെത്തി. കാനാട്ട് കൃഷ്ണന്‍(54), ഭാര്യ സുശീല(50), മക്കള്‍ ആശ(21), അര്‍ജുന്‍(17) എന്നിവരാണ് മരിച്ചത്. നാല് പേരെ കാണാതായതിനെ തുടര്‍ന്ന് കാളിയാര്‍ പൊലീസെത്തി വീട് തുറന്നു പരിശോധിച്ചു. വീടിനുള്ളിലും ഭിത്തിയിലും രക്തക്കറ കണ്ടെത്തുകയും ചെയ്തു.
ഇത് കൂടാതെ വീടിനടുത്ത് സംശയകരമായി കണ്ടെത്തിയ കുഴി ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ഈ കുഴിയില്‍ നിന്നാണ് മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയത്. ആടിന്‍കൂടിന് സമീപത്തായി കാണപ്പെട്ട കുഴി തുറന്ന് പരിശോധിച്ചതാണ് നിര്‍ണ്ണായകമായത്. ആര്‍ഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. വന്‍ജനക്കൂട്ടവും വീടിന് സമീപത്തായുണ്ട്.
ഇന്ന് രാവിലെ ഒൻപതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടിൽ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടർന്ന് അയൽവാസികളിൽ നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഡോഗ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വീടിന് പിറകിൽ മണ്ണ് ഇളകിക്കിടക്കുന്നതായി കണ്ടെത്തി.
കൂടുതൽ അന്വേഷണത്തിൽ കുഴിയാണെന്ന് മനസിലായി. കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണ് ദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മാറ്റാനുള്ള നടപടികൾ ആരംഭിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ
കുടുംബനാഥനായ കാനാട്ട് കൃഷ്ണന്‍ ആഭിചാരക്രിയകൾ ചെയ്യുന്ന മന്ത്രവാദിയെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ മൂന്നു ദിവസമായി ഈ വീട്ടിലെ ആരെയും കാണാത്തതിനെ തുടർന്ന് അയൽവാസികൾ വീട്ടിൽ വന്ന് നോക്കിയപ്പോഴാണ് വീട്ടിനുള്ളില്‍ രക്തം കിടക്കുന്നതും വീടിന്റെ പിൻഭാഗത്ത് കുഴി എടുത്തിരിക്കുന്നതും കണ്ടത്. ഇതാണ് നാട്ടുകാരിൽ സംശയം ജനിപ്പിച്ചത്.
https://www.facebook.com/Malayalivartha

























