ജീവനക്കാരുടെ ശമ്പളം കൃത്യ സമയത്ത് നൽകി മാതൃകയായി കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി

കെഎസ്ആർടിസിയിൽ നടത്തിയ വികസന പദ്ധതികളുടെ പേരിൽ ഏറെ കയ്യടി നേടിയ ആളാണ് എംഡി ടോമിൻ തച്ചങ്കരി. ജീവനക്കാരുടെ ശമ്പളം കൃത്യ സമയത്ത് നൽകി മാതൃകയായിരിക്കുകയാണ് എംഡി. ജീവനക്കാരുടെ ശമ്പളം മുപ്പകുത്തിയൊന്നിന് തന്നെ നൽകി അദ്ദേഹം വാക്കു പാലിച്ചു. ഏറെ ബുദ്ധിമുട്ടിയാ ഈ തുക കണ്ടെത്തിയതെന്ന് തച്ചങ്കരി പറയുന്നു. കടുത്ത സാമ്പത്തിക ബാധ്യതയിലാണ് കെഎസ്ആർടിസി മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. 2018 ഏപ്രിലിൽ ദിനം പ്രതി മൂന്ന് കോടി രൂപയാണ് ഡീസലിന് നല്കികൊണ്ടിരുന്നത്. ഇപ്പോൾ ദിനം പ്രതി 3.31 കോടി രൂപയാണ് ചെലവ്. അതായത് മാസം പത്തുകോടി രൂപ അധിക ചെലവ് വരുന്നു.
അതേസമയം ശമ്പളം കൊടുക്കാൻ സാധിച്ചെങ്കിലും മറ്റൊന്നിനും പണം തികയുന്നില്ല എന്ന് അദ്ദേഹം പറയുന്നു. ഇപ്പോൾ ലഭിക്കുന്നതിലും കൂടുതൽ സഹായം ലഭിക്കാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























