ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ അന്വേഷണ സംഘം ഉടന്‍ ജലന്ധറിലേക്ക്....

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ബലാത്സംഗ പരാതിയില്‍ അന്വേഷണ സംഘം ഉടന്‍ ജലന്ധറിലേക്ക്. ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ജലന്ധറിലേക്ക് പോകുന്നതിന് അന്വേഷണ സംഘത്തിന് അനുമതി നല്‍കിയതായി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കോട്ടയത്ത് അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി അന്വേഷണ പുരോഗതി വിലയിരുത്തിയ ശേഷമാണ് ഡി.ജി.പി നിലപാട് അറിയിച്ചത്.
കേസില്‍ അന്വേഷണം തൃപ്തികരമാണെന്ന് ഡി.ജി.പി പറഞ്ഞു. മറ്റന്നാള്‍ അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് പോകും. പുറത്തുള്ള വ്യാഖ്യാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ തനിക്കാവില്ല. പോലീസ് ഉത്തരം പറയേണ്ടത് കോടതിയോടാണെന്നും ഡി.ജി.പി പ്രതികരിച്ചു. ബിഷപ്പിനെ ഉടന്‍ ചോദ്യം ചെയ്യണമെന്ന നിലപാടിലാണ് അന്വേഷണ സംഘത്തിനുണ്ടായിരുന്നത്.
എന്നാല്‍ ഡല്‍ഹിയില്‍ പോയി വത്തിക്കാന്‍ പ്രതിനിധിയുടെ ഓഫീസില്‍ നിന്നും കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയവരില്‍ നിന്നും മൊഴിയെടുത്ത് മടങ്ങിയാല്‍ മതിയെന്ന നിലപാടാണ് ഉന്നത പോലീസ് സംഘം സ്വീകരിച്ചിരുന്നത്. ഇന്നു കോട്ടയം എസ്.പി ഓഫീസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് അന്വേഷണ സംഘം ജലന്ധറില്‍ പോയി ബിഷപ്പിനെ ചോദ്യം ചെയ്യട്ടെയെന്ന തീരുമാനത്തില്‍ എത്തിയത്.
ഡി.ജി.പി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഐ.ജി വിജയ് സാക്കറെ, എസ്.പി ഹരിശങ്കര്‍ എന്നിവര്‍ പങ്കെടുത്തു. എന്നാല്‍ അന്വേഷണസംഘത്തലവനായ വൈക്കം ഡി.വൈ.എസ്.പി കെ.സുഭാഷ് യോഗത്തില്‍ പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
കെവിന്‍ കേസിലും ഡി.ജി.പി അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചു. കേസില്‍ ഓഗസ്റ്റ് 20നകം കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. അതേസമയം, കെവിന്റേത് മുങ്ങിമരണം എന്ന രീതിയില്‍ റിപ്പോര്‍ട്ട് വരുന്നതില്‍ കുടുംബം ഡി.ജി.പിയെ ആശങ്ക അറിയിച്ചു. മുങ്ങിമരണം എന്ന റിപ്പോര്‍ട്ട് വരുന്നത് കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമാകുമെന്നാണ് കുടുംബത്തിന്റെ് പരാതി. കെവിന്റെ പിതാവ് ജോസഫും ഭാര്യ നീനുവും ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha

























