കേരളാ ബാങ്കിനെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പോലും കൊടുക്കാതെ ചിങ്ങം ഒന്നിന് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുമെന്ന് പറഞ്ഞ് മന്ത്രി കടകംപള്ളി ജനങ്ങളെ കബളിപ്പിക്കുന്നു

റിസര്‍വ്വ് ബാങ്കിന്റെ അനുമതില്ലാതിരുന്നിട്ടും ചിങ്ങം ഒന്നിന് കേരളാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഇന്ത്യയിലെ ബാങ്കിംഗ് നിയമമനുസരിച്ച് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയില്ലാതെ ഒരു ബാങ്കിനും പ്രവര്‍ത്തിക്കാനാകില്ല. ഇതാണ് വസ്തുതയെന്നരിക്കെ എങ്ങിനെയാണ് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കേരളാ ബാങ്കിനെക്കുറിച്ചുള്ള റിസര്‍വ്വ് ബാങ്കിന്റെ ചോദ്യങ്ങള്‍ക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ മറുപടി പോലും കൊടുത്തിട്ടില്ല. എന്നിട്ടും ബാങ്ക് തുടങ്ങുമെന്ന് പറയുന്നത് ജനങ്ങളെ കബളിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. 97 ാം ഭരണഘടനാ ഭേദഗതിയിലൂടെയും സുപ്രീം കോടതിയുടെ നിരവധി വിധികളിലൂടെയും സ്വയംഭരണ സ്ഥാപനങ്ങളായി നിര്‍വചിക്കപ്പെട്ടിട്ടുള്ള സഹകരണ സ്ഥാപനങ്ങളായ ജില്ലാ സഹകരണ ബാങ്കുകളെ അവയുടെ അംഗസംഘങ്ങളുടെയും ഓഹരി ഉടമകളായ ഇതര സംഘങ്ങളുടെയും അനുമതി ഇല്ലാതെ മറ്റൊന്നില്‍ ലയിപ്പിക്കാനാവില്ല.
1969 ലെ സഹകരണ നിയമപ്രകാരം ഒരു സഹകരണ സ്ഥാപനം മറ്റൊില്‍ ലയിക്കണമെങ്കില്‍ അതിനായി വിളിച്ചു കൂട്ടുന്ന പൊതു യോഗത്തിന്റെ മൂിന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിരിക്കണമെന്ന വ്യവസ്ഥയും ഉണ്ട്. ഇതെല്ലാമാണെങ്കിലും റിസര്‍വ്വ് ബാങ്കിന്റെ അനുമതിയും അനിവാര്യമാണ്. വസ്തുകള്‍ ഇതെല്ലാമായിരിക്കെ ആഗസ്ത് 17 ന് ബാങ്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പറയുന്നത് സി പി എമ്മിന്റെ പതിവു കള്ളക്കളി മാത്രമായേ കരുതാന്‍ കഴിയൂ.
ജില്ലാ ബാങ്കുകളിലുള്ള 60,000 കോടി രൂപയുടെ നിക്ഷേപത്തിലാണ് യഥാര്‍ത്ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ കണ്ണ്. ഇത് വന്‍കിടക്കാര്‍ക്ക് വായ്പ നല്‍കി കിട്ടാക്കടങ്ങള്‍ സൃഷ്ടിക്കാനുള്ള തന്ത്രമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ത്രിതല സംവിധാനത്തെ തകര്‍ത്തെറിഞ്ഞ് കൊണ്ട് ജനങ്ങളുടെ പണം കൊള്ളയടിക്കാനാണ് ഈ നീക്കത്തിലൂടെ ഇടതു സര്‍ക്കാര്‍ ശ്രമിക്കുന്നത്. എസ് ബി ഐ യില്‍ എസ് ബി ടി യെ ലയിപ്പിച്ചപ്പോള്‍ ശക്തമായി എതിര്‍ത്ത സി പി എമ്മും ഇടതു പക്ഷവും ജില്ലാ ബാങ്കുകളെ സംസ്ഥാന ബാങ്കില്‍ ലയിപ്പിക്കണമെന്നാവിശ്യപ്പെടുന്നത് ഇരട്ടത്തപ്പാണ്.
കേരളാ ബാങ്കു കൊണ്ട് എന്താണ് പ്രയോജനം എന്ന് പോലും പറയാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല. കേരള ബാങ്കിന്റെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. സഹകരണ സംവിധാനങ്ങളുടെ ത്രിതല സ്വഭാവം തകര്‍ക്കാന്‍ പാടില്ലന്ന സുപ്രിം കോടതി വിധി പോലും സൗകര്യ പൂര്‍വ്വം മറന്ന് കൊണ്ടാണ് ആഗസ്ത് 17 ന് ബാങ്കിന്റെ ഉദ്ഘാടം നടക്കുമെന്ന് മന്ത്രി പറയുന്നത്. കേരളാ ബാങ്ക് ഉണ്ടാക്കി നമ്മുടെ സഹകരണമേഖലയെ തകര്‍ക്കാനുള്ള ശ്രമത്തെ എന്ത് വില കൊടുത്തും തടയുമെന്ന യു ഡി എഫിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























