വാരാപ്പുഴയിലെ പ്ലസ് വൺ വിദ്യാർത്ഥിനി വയറു വേദന ചികിത്സിക്കാൻ ചെന്നിട്ടും ഡോക്ടർ ഗർഭം അറിഞ്ഞില്ല; കലിപ്പിൽ വീട്ടുകാർ...

പ്രസവത്തിന് ഒരാഴ്ച മുമ്പും ഹോമിയോ ഡോക്ടറെ കണ്ട പ്ലസ് ടു വിദ്യാർത്ഥിനിയായ ഗർഭം ഡോക്ടർ അറിഞ്ഞില്ല. വയറുവേദനയും ചർദ്ദിയും ചികിത്സിക്കാനാണ് പെൺകുട്ടി ഡോക്ടറുടെ അടുത്ത് എത്തിയത്. ഹോമിയോ ഡോക്ടർ വയർ പരിശോധിച്ചിരിക്കാം. എന്നിട്ടും ഗർഭിണിയാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞില്ല.
വരാപ്പുഴയിലാണ് സംഭവം. കൈതാരം സ്വദേശിനിയാണ് പെൺകുട്ടി. ഗർഭിണിയാണെന്ന കാര്യം പെൺകുട്ടി വീട്ടുകാരിൽ നിന്ന് മറച്ചു വച്ചു. ഇടയ്ക്കിടെ വയറുവേദനയും ചർദ്ദിലും വരുമ്പോൾ വീട്ടുകാർ ഹോമിയോ ഡോക്ടറെ കാണിക്കും. ഡോക്ടർ മരുന്ന് നൽകി തിരിച്ചയക്കും.
ഒരാഴ്ച മുമ്പാണ് പെൺകുട്ടി പ്രസവിച്ചത്. പ്രസവിച്ചപ്പോഴാണ് വീട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് ശിശുഭവൻ അധികൃതർ എത്തി പെൺകുട്ടിയെയും കുഞ്ഞിനെയും ശിശുഭവനിലേക്ക് മാറ്റി. പെൺകുട്ടി ഇപ്പോൾ എറണാകുളത്തെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
ചൈൽഡ് ലൈനും ചൈൽഡ് വെൽഫയർ കമിറ്റിയും വിവരമറിഞ്ഞ് സ്ഥലത്തെത്തി. അവരുടെ നിർദ്ദേശാനസരണം സംഭവത്തിൽ പറവൂർ പോലീസ് കേസെടുത്തിരക്കുകയാണ്. അയൽവാസിയായ ആൺകുട്ടിയെയാണ് വീട്ടുകാർ സംശയിക്കുന്നത്. അയാൾക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു. കസ്റ്റഡിയിലെടുത്ത പയ്യനെ പോലീസ് ചോദ്യം ചെയ്തു എന്നാണ് വിവരം. കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവം തെളിയിക്കാനായില്ലെങ്കിൽ ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്തുമെന്നാണ് പോലീസ് പറയുന്നത്.
അമ്മയും കുഞ്ഞും എറണാകുളത്തെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്. പെൺകുട്ടി പഠിക്കാൻ മിടുക്കിയായിരുന്നു. 96 ശതമാനം മാർക്കാണ് പെൺകുട്ടി എസ് എസ് എൽ സി ക്ക് നേടിയത്. 'ചേട്ടനോട് ' ഇപ്പോഴും പെൺകുട്ടിക്ക് പ്രേമമാണ്. ചേട്ടനെ ഒന്നും ചെയ്യരുതെന്ന് മാത്രമാണ് പെൺകുട്ടി പറയുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പറവൂർ സി ഐ പറഞ്ഞു.
ഹോമിയോ ഡോക്ടറോടാണ് വീട്ടുകാർക്ക് കലിപ്പ്. ഒൻപത് മാസം പ്രായമായി പ്രസവിച്ചിട്ടും അക്കാര്യം ഡോക്ടർ അറിയാത്തതെന്തേ എന്നാണ് വീട്ടുകാർ ചോദിക്കുന്നത്. പെൺകുട്ടിക്ക് ഗ്യാസ് ട്രബിളിന്റെ പ്രശ്നമാണെന്ന് പറഞ്ഞ് ഡോക്ടർ വയറു പരിശോധന നടത്തിയതായും വീട്ടുകാർ പറയുന്നു. എന്നിട്ടും ഗർഭിണിയാണെന്ന് കണ്ടു പിടിച്ചില്ലെങ്കിൽ അതെന്ത് കൊണ്ടാണെന്നാണ് വീട്ടുകാർക്ക് അറിയേണ്ടത്.
https://www.facebook.com/Malayalivartha

























