സഹകരണ ബാങ്കുകളുടെ കഴുത്തിൽ കുരുക്ക് മുറുകുന്നു; അധികം വൈകാതെ ബാങ്കുകൾ അടച്ചു പൂട്ടേണ്ട അവസ്ഥ വന്നു ചേരും...

കെ എസ് ആർ റ്റി സി ജീവനക്കാർക്ക് പെൻഷൻ നൽകാൻ കോടികൾ കടമെടുത്തതിന് പിന്നാലെ സഹകരണ ബാങ്കുകളിൽ നിന്നും ക്ഷേമ പെൻഷനുകൾ നൽകാൻ സർക്കാർ 2500 കോടി കടമെടുക്കുന്നു. കഴിഞ്ഞ ദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ തന്റെ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിലാണ് 2500 കോടി കടമെടുക്കാൻ തീരുമാനിച്ചത്. വായ്പക്ക് സർക്കാർ ഗാരണ്ടിയും എട്ടേമുക്കാൽ ശതമാനം പലിശയും നൽകുമെന്ന് സർക്കാർ വാഗ്ദാനം നൽകിയിട്ടുണ്ട്.
ജില്ലകളിൽ ഏറ്റവും കൂടുതൽ നിക്ഷേപമുള്ള സഹകരണ ബാങ്കുകളിൽ നിന്നും 20 കോടി എന്ന തോതിൽ 100 കോടി വായ്പമായി വാങ്ങും. അതിന് താഴെയുള്ള ബാങ്കുകളിൽ നിന്നും 10 കോടി കണക്കാൽ 50 കോടി എന്നിങ്ങനെ മൊത്തം 2500 കോടി കടമെടുക്കാനാണ് പദ്ധതി. ബാങ്ക് വായ്പക്ക് സർക്കാർ ഗാരണ്ടി നൽകും. ഓണത്തിന് മുമ്പ് പണം സ്വരൂപിക്കും.
കർഷക തൊഴിലാളി, , വാർധക്യകാല, വിധവാ പെൻഷനുകൾ കഴിഞ്ഞ ഒരു വർഷമായി വിതരണം ചെയുന്നത് സഹകരണ ബാങ്കുകളാണ്. പണം സർക്കാർ നൽകുന്നതായിരുന്നു പതിവ്. ഓണം മുതൽ പണം കണ്ടത്തേണ്ട ബാധ്യത സഹകരണ ബാങ്കുകൾ ഏറ്റെടുക്കും. ഇ എം എസ് ഭവനപദ്ധതിയുടെ പലിശയുടെ തിരിച്ചടവിനായി സഹകരണ ബാങ്കുകൾ നൽകിയ തുകയും തിരികെ നൽകാൻ ബാക്കി നിൽപ്പുണ്ട്.
സർക്കാർ ഖജനാവ് ഒഴിഞ്ഞ കലം കണക്കെയാണ്. സർക്കാർ വിചാരിച്ചാൽ പണം കണ്ടെത്താൻ കഴിയുകയുമില്ല. സഹകരണ ബാങ്കുകളെയാണ് സർക്കാർ ആശ്രയിക്കുന്നത്. യു ഡി എഫ് സർക്കാർ അധികാരത്തിലിരിക്കെ സഹകരണ ബാങ്കുകളിൽ നിന്നും വായ്പ നൽകാറുണ്ടായിരുന്നില്ല. ഇടതുപക്ഷ ബോർഡുകളാണ് സഹകാണ ബാങ്കുകൾ ഭരിക്കുന്നത്. അവർ എത്ര കോടി വേണമെങ്കിലും സർക്കാരിന് വായ്പ നൽകും. എന്നാൽ വലതുപക്ഷം ഭരിക്കുന്ന ബാങ്കുകൾ സർക്കാരിന് വായ്പ നൽകാനുള്ള സാധ്യത കുറവാണ്.
സഹകരണ ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നത് സാധാരണക്കാരാണ്. പൊതുമേഖലാ ബാങ്കുകളിൽ പണം നിക്ഷേപിച്ചാൽ ആദായനികുതി കൊടുക്കേണ്ടി വരും എന്നത് കൊണ്ടു തന്നെ ഭൂരിഭാഗം പേരും ആശ്രയിക്കുന്നത് സഹകരണ ബാങ്കുകളെയാണ്. ജനങ്ങൾ പാടുപെട്ട് ഉണ്ടാക്കുന്ന പണമാണ് സർക്കാർ കൊണ്ടു പോകുന്നത്. ഒടുവിൽ നിക്ഷേപിച്ച പണം തേടി ചെല്ലുന്ന നിക്ഷേപകനെ നോക്കി രാഹുൽ ഗാന്ധിയെ പോലെ സർക്കാർ കണ്ണിറുക്കും. അതായത് ബ്ലേഡ് കമ്പനികളുടെ അവസ്ഥ സഹകരണ ബാങ്കുകൾക്ക് വന്നേക്കാം.
എന്നാൽ ഒരു തരത്തിലും പ്രതിസന്ധി വരില്ലെന്ന് സർക്കാർ പറയുന്നു. സർക്കാരിനെ സംബന്ധിച്ചടത്തോളം തത്കാല ശാന്തിയാണ് പ്രധാനം. ക്ഷേമ പെൻഷനുകൾ ഓണത്തിന് മുമ്പ് നൽകിയില്ലെങ്കിൽ പിടി വീഴും. അതിനാണ് സർക്കാർ നോക്കുന്നത്. സഹകരണ ബാങ്കുകളുടെ ചരമഗീതമൊന്നും സർക്കാരിന് പ്രധാനമേയല്ല.
https://www.facebook.com/Malayalivartha

























