ഇരയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയ കേസ്... സന്ദീപ് വാര്യരുടെയും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് പോലീസ് റിപ്പോർട്ട് ഹാജരാക്കണം

പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ തിരിച്ചറിയൽ വിവരം വെളിപ്പെടുത്തി അപമാനിച്ചുവെന്ന കേസിൽ സന്ദീപ് വാര്യരുടെയും എഫ് ബി അക്കൗണ്ട് ഉടമ രഞ്ജിത പുളിക്കന്റെയും മുൻകൂർ ജാമ്യഹർജിയിൽ ഇന്ന് (ബുധനാഴ്ച) പോലീസ് റിപ്പോർട്ട് ഹാജരാക്കണം.തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. നസീറയാണ് റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവിട്ടത്.
ഫെയ്സ്ബുക്ക് അക്കൗണ്ട് ഉടമ മഹിളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിതാ പുളിക്കനാണ് ഒന്നാം പ്രതി. സുപ്രീം കോടതി അഭിഭാഷകയായ ദീപ് ജോസഫ് രണ്ടാം പ്രതിയും ദീപ ജോസഫ് മൂന്നാം പ്രതിയും സന്ദീപ് വാര്യര്‍ നാലാം പ്രതിയുമാണ്. അഞ്ചാം പ്രതി രാഹുല്‍ ഈശ്വറാണ് ആദ്യം അ അറസ്റ്റിലായത്. അഞ്ചു പേരുടെ പേരെടുത്ത് പറഞ്ഞാണ് അതിജീവത പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അഞ്ച് പേർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ഇരയുടെ ചിത്രം സന്ദീപിന്‍റെ ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ നേരത്തെ പോസ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഇരയുടെ ഐഡന്‍റിറ്റി വെളിപ്പെടുത്തപ്പെടുമെന്നതിനാല്‍ സന്ദീപ് ചിത്രം ഡിലീറ്റ് ചെയ്തിരുന്നു. എന്നാല്‍ കുറിപ്പിലൂടെ ഈ വിവരം പങ്കുവച്ചതിനു ശേഷമായിരുന്നു സന്ദീപ് ചിത്രം നീക്കിയത്. പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന, പണ്ട് ഞാൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ച കല്യാണ ഫോട്ടോ ചിലർ ദുരുപയോഗിക്കുന്നതായി കാണിച്ച് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പലരും സന്ദേശം അയച്ചെന്നായിരുന്നു സന്ദീപ് ഫെയ്സ്ബുക്കില്‍ കുറിച്ചത്.
'പരാതിക്കാരിയുടെ ഐഡന്റിറ്റി പുറത്തുപോകുന്നത് ശരിയല്ലാത്തതിനാൽ ഉത്തരവാദിത്തപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ എന്ന നിലയ്ക്ക് ഞാൻ അത് ഡിലീറ്റ് ചെയ്യുകയാണ്. വാസ്തവത്തിൽ പഴയ പോസ്റ്റുകൾ ഡിലീറ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു ഞാൻ ആദ്യം തീരുമാനിച്ചതെങ്കിലും പ്രത്യേക സാഹചര്യത്തിൽ കഴിഞ്ഞവർഷം പങ്കുവെച്ച കല്യാണ ഫോട്ടോ ഡിലീറ്റ് ചെയ്യുകയാണ്,' എന്നായിരുന്നു പോസ്റ്റ്.എന്നാല്‍ പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ പലരും സന്ദീപിന്‍റെ അക്കൗണ്ടില്‍ കയറി ചിത്രം കൈക്കലാക്കി. ഇതോടെയാണ് ഇരയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ഡിസംബർ 2 ന് അറസ്റ്റ് ചെയ്ത രാഹുലിനെ തിരുവനന്തപുരം എസിജെഎം കോടതി ഒരു ദിവസം കസ്റ്റഡിയിൽ വിട്ട ശേഷം ജാമ്യം നിരസിച്ച് റിമാന്റ് ദീർഘിപ്പിച്ച് ജയിലിലേക്ക് തിരിച്ചയച്ചു.
നവംബർ 30 ന് അഞ്ചു പേര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെ അഞ്ചാം പ്രതി രാഹുല്‍ ഈശ്വറെ നവംബർ 30 ന് രാത്രി കസ്റ്റഡിയിലെടുത്തതിനെ തുടർന്നാണ് സന്ദീപ് 1 ന് ഹർജി സമർപ്പിച്ചത്.
"
https://www.facebook.com/Malayalivartha

























