ശത്രുവിനെപോലും ഇല്ലാതാക്കാനുള്ള വിദ്യ കയ്യിലുണ്ടായിരുന്നിട്ടും കൃഷ്ണന് ഭയപ്പെട്ടിരുന്നതാരെ? സ്വയ രക്ഷയ്ക്ക് വേണ്ടി വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചിരുന്നു... കനത്ത മഴയിൽ വീട്ടില്‍ നിന്നും ശബ്ദം പുറത്തു വരാത്തവിധം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കത്തി കൊണ്ടു കുത്തി മരണം ഉറപ്പാക്കി; വ്യക്തമായ പ്ലാനോട് കൂടി എത്തിയ കൊലപാതികൾ രക്ഷപ്പെട്ടത് പിന്‍വാതിലിലൂടെ...

ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍പരിശോധനയിലാണ് ഒന്നിനു മുകളില്‍ മറ്റൊന്നായി കുഴിക്കുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വണ്ണപ്പുറം കൂട്ടക്കൊലയ്ക്ക് പിന്നില്‍ പ്രൊഫഷണല്‍ കൊലയാളികളെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസമണ് കമ്ബക്കാനത്ത് കാനാട്ട് കൃഷ്ണന്, ഭാര്യ സുശീല, മക്കളായ അര്ജുന്,ആര്‍ഷ എന്നിവരെ കൊന്ന് വീടിന് പുറകില്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്.
ഇവരുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍ കസ്റ്റഡിയിലെടുത്ത പോലീസ് ഇവ പരിശോധിച്ചു വരികയാണ്. കൂടാതെ വണ്ണപ്പുറം മേഖലയിലെ സിസടിവി കാമറാ ദൃശ്യങ്ങളും പരിശോധിക്കും. അന്വേഷണ സംഘം വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. ഇന്ന് രാവിലെ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഉച്ചകഴിഞ്ഞ് മുണ്ടന്മുടിയിലെത്തിക്കും. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ബലപ്രയോഗത്തിലൂടെയല്ലാ വാതില്‍ തുറന്നതെന്ന് വ്യക്തമായിട്ടുണ്ട്. മുന്‍വാതില്‍ അകത്തു നിന്നും കുറ്റിയിട്ടിരുന്നു. പിന്‍വാതിലിലൂടെയാണ് കൊല നടത്തിയവര്‍ കൃത്യത്തിനു ശേഷം പുറത്തിറങ്ങി രക്ഷപെട്ടത്.
അടുത്ത നാളുകളായി കൃഷ്ണന് ആരെയോ ഭയപ്പെട്ടിരുന്നതായും പോലീസിനു സൂചന ലഭിച്ചിട്ടുണ്ട്. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിരുന്നത് ഇവരെ പ്രതിരോധിക്കാനായിരിക്കാമെന്നാണ് പോലീസ് അനുമാനിക്കുന്നത്. സ്വയ രക്ഷക്കു വേണ്ടിയാണ് ആയുധങ്ങള്‍ ഇവിടെ സൂക്ഷിച്ചിരുന്നതെന്ന സൂചനകളും ലഭിച്ചു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൂടാതെ സംഭവ സ്ഥലത്തു നിന്നും ലഭിച്ച ചുറ്റികയും കഠാരയും ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനയക്ക് വിധേയമാക്കണം. തെളിവുകള്‍ കാര്യമായി അവശേഷിപ്പിക്കാതെ നടത്തിയ ക്രൂരമായ കൊലപാതകമായിതനാല് അന്വേഷണം പോലീസിനു ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്.ഇതിനിടെ കൃഷ്ണനും സഹോദരന്മാരുമായി സ്വത്തു തര്‍ക്കവും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. പോലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൃഷ്ണന്റെ സഹോദരന്മാരെ കൂടുതല്‍ ചോദ്യം ചെയ്യും. ഇവരുമായോ കുടുംബവുമായോ കൃഷ്ണന് കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഇവരം കാണാനില്ലെന്ന് അറിഞ്ഞെത്തിയ സഹോദരന്മാര് ഇവരുടെ വീട്ടില്‍ കയറാന്‍ കൂട്ടാക്കിയിരുന്നില്ല.
നാട്ടുകാരാണ് അകത്തു കയറി നോക്കിയതും മുറിക്കുള്ളില്‍ രക്തപ്പാടുകള്‍ കണ്ടെത്തിയതും.കൊലപാതകം അപ്രതീക്ഷിതമല്ലെന്നും തികച്ചും ആസൂത്രിതമാണെന്ന സംശയവും ബലപ്പെടുന്നുണ്ട്. കമ്പകകാനത്തു നിന്നും ഒരു കിലോമീറ്റര്‍ പഞ്ചായത്ത് റോഡിലൂടെ യാത്ര ചെയ്ത് ഒരു റബര്‍തോട്ടത്തിലൂടെ ഒറ്റയടി പാതയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ കൃഷ്ണന്റെ വീട്ടിലെത്തുകയുള്ളൂ. ഒറ്റപ്പെട്ടുനില്ക്കുന്ന ഈ വീട്ടിലേക്കു നടന്നു പോകാനുള്ള വഴിമാത്രമാണുള്ളത്. വഴിയില്‍ നിന്നും 250 മീറ്റര്‍ മാത്രമേയുള്ളൂവെങ്കിലും വീടിരിക്കുന്ന സ്ഥലം ഒരുതാഴ്ന്ന പ്രദേശത്തായതു കൊണ്ട് ആര്‍ക്കും വീടു പെട്ടെന്ന് കാണാന്‍ കഴിയില്ല. രാത്രികാലങ്ങളില്‍ ധാരാളം ആളുകള്‍ വിവിധ വാഹനങ്ങളില്‍ വന്നു പോകാറുള്ളതു കൊണ്ട് നാട്ടുകാര്‍ ശ്രദ്ധിക്കാറില്ല.
മന്ത്രവാദവുമായി ബന്ധപ്പെട്ടു അന്യസംസ്ഥാനങ്ങളില്‍ നിന്നു പോലും ആളുകള്‍ ഇവിടെ വരാറുള്ളതു കൊണ്ടും പലപ്പോഴും വീട്ടില്‍ നിന്നും മന്ത്രവാദത്തെ തുടര്‍ന്നുള്ള ശബ്ദം കേള്‍ക്കാറുള്ളതു കൊണ്ടും നാട്ടുകാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ല. ഇതെല്ലാം അറിയാവുന്ന സംഘമാണ് കൊലപാതകം അസൂ്ര്രതണം ചെയ്തിരിക്കുന്നത്. ഈ ദിവസങ്ങളില്‍ കനത്തമഴയായിരുന്നു.
ഒറ്റപ്പെട്ട വീട്ടില്‍ നിന്നും ശബ്ദം പുറത്തു വരാത്തവിധം ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തിയെന്നാണ് വിലയിരുത്തല്‍. മാരകമായി പരിക്കേറ്റവരെ ജീവന് നഷ്ടപ്പട്ടുവെന്നു ഉറപ്പാക്കാന്‍ കത്തി കൊണ്ടു കുത്തി മരണം ഉറപ്പാക്കുകയും ചെയ്തിരിക്കണം. ആറടിയോളം ഉയരവും മികച്ച ശാരീരികശേഷിയുമുള്ള കൃഷ്ണനെയും മകനെയും ഒരാള്‍ക്കു ആക്രമിച്ചു കീഴ്പ്പെടുത്തുക അത്ര എളുപ്പമല്ല. കൊലപാതകത്തിനുശേഷം വീടിനു പിന്നില്‍ കുഴിയെടുത്തു നാലുപേരെയും കുഴിച്ചിടണമെങ്കില്‍ കൂടുതല്‍ പേരുടെ സഹായം ആവശ്യമായി വരും.
https://www.facebook.com/Malayalivartha

























